എന്തൊക്കെ ബഹളമായിരുന്നു? നിധി അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, പാവങ്ങള്‍ക്ക് വിതരണം ചെയ്യണം, ട്രുസ്റ്റുണ്ടാക്കണം, ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കണം, നഷ്ടത്തിലോടുന്ന അമ്പലങ്ങളിലെ ദൈവങ്ങളെ സഹായിക്കണം... നിധിയുടെ വലുപ്പം അറിഞ്ഞപാട് അറിയാത്ത പാട് തുടങ്ങിയതാണ് ബൂലോകത്തും ഭൂലോകത്തും അവകാശ തര്‍ക്കങ്ങളും വീതം വെക്കലുകളും. ഒടുവില്‍ എല്ലാത്തിനും തുടക്കമിട്ട കോടതി തന്നെ ഇടപെട്ട് ഏതാണ്ട് ഒക്കെ ഒന്ന് ഹലാലാക്കിയിട്ടുണ്ട്.
ഇത്ര മാത്രം സമ്പത്ത് മുന്നില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആദ്യത്തെ ഒരു അന്ധാളിപ്പില്‍ നിന്നും ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിടുണ്ട്. അത് കൊണ്ട് ഇനി കുറച്ചു കൂടി ഗൌരവമായി കാര്യങ്ങളെ കാണേണ്ടിയിരിക്കുന്നു. ഈ സ്വത്തു എന്ത് ചെയ്യണം എന്ന് തീരുമാനിക്കും മുന്‍പ് സ്വത്തിന്റെ അവകാശതര്‍ക്കം ആദ്യം പരിഹരിക്കേണ്ടിയിരിക്കുന്നു.
രാജ്യവും സ്വത്തുക്കളും ശ്രീപത്മനാഭന് സമര്‍പ്പിച്ചു എന്ന അടവ് നയത്തെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. സ്വത്തുക്കള്‍ യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ആണെന്നതം ആ നാട്ടു രാജ്യം ഇന്ത്യ രാജ്യത്തില്‍ ലയിക്കുകയും രാജാക്കന്മാരും കിരീടാവകാശികളും അടുത്തൂണ്‍ പറ്റുന്നുണ്ടെന്നും വസ്തുതയാണ്. നിയമാനുസൃതം രാജ്യത്തെ ജനാധിപത്യ സര്‍ക്കാരില്‍ വന്നു ചേരേണ്ടതാണ് ലയിക്കുന്ന നാട്ടുരാജ്യത്തിന്റെ സ്വത്തു വകകള്‍. ആ സ്ഥിതിക്ക് ഇപ്പോള്‍ കണ്ടെടുത്ത സ്വത്തു വകകള്‍ സര്‍ക്കാരിലേക്ക് കണ്ടു കെട്ടുകയോ എന്ത് ചെയ്യണമെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയോ ചെയ്യുന്നത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്.
ഇനി പലരും ആ സ്വത്ത് ഉപയോഗിച്ച് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലങ്ങളെ ഉദ്ധരിക്കണം എന്നും പറയുന്നുണ്ട്. ഉദ്ധാരണശേഷി കുറഞ്ഞു പോയ ദൈവങ്ങള്‍ക്ക് പണം കൊടുത്ത് ഉദ്ധാരണം ഉണ്ടാക്കേണ്ട ഗതികെടോര്‍ത്ത് അവരോടും ദൈവങ്ങളോടും പരിതപിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല. എന്നാലും അവര്‍ക്ക് നല്ല ഉദ്ധാരണം കൊടുക്കണേ എന്ന് നല്ല ഉദ്ധാരണം ഉള്ള ദേവീ ദേവതകളോട് ഒരു കൂട്ട പ്രാര്‍ത്ഥന നടത്തുന്നതില്‍ തെറ്റില്ല..
പിന്നെ ഒരു നിര്‍ദേശം സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു ഒരു ട്രസ്റ്റിനെ ഏല്‍പ്പിക്കുകയും ആ ട്രസ്റ്റ്ന്റെ അഭിമുഖ്യത്തില്‍ ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണമെന്നാണ്. തികച്ചും സ്വാഗതാര്‍ഹമായ ഒരു നിര്‍ദേശം ആണ് അതെന്നു പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഇത്ര വലിയൊരു തുക ഉപയോഗിച്ച് പണം ഇല്ലാത്തതിന്റെ മാത്രം പേരില്‍ നടത്താനാകാത്ത ഒരു പാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നുറപ്പ്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്, ജീവന് രക്ഷ മരുന്നുകള്‍ക്ക് സബ്സിഡി, കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം, തുടങ്ങി ഒട്ടേറെ നല്ല പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കും. ഓസിനു കിട്ടിയ മോതലാണെന്ന് കരുതി ഡെമോക്രസിയും ബ്യൂറോക്രസിയും കൂടി കയ്യിട്ടുവാരി അലമ്പാക്കാതിരുന്നാല്‍ ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാക്കാവുന്ന പദ്ധതികള്‍ ആയിരിക്കും അതെല്ലാം. സാമ്പത്തികമാന്ദ്യത്തിന്റെയൊക്കെ ഈ കാലത്ത് ഒരു അന്യ സംസ്ഥാന ലോട്ടറി അടിച്ചെന്നു കൂട്ടിയാല്‍ മതി..ഹലോ ആരാ ?
Read more: http://pathrakkaaran.blogspot.com/2011/07/blog-post.html#ixzz1UAw7wI1h

Home




3 comments:
ഇതു പോലേ നിലവാരം ഇല്ലാതാ പോസ്റ്റ് ന് എന്തോന്ന് കമന്റ് ചെയ്യാന്‍ .വെറുതെ എന്തിനു ടൈം വേസ്റ്റ് ചെയ്യുന്നു .............
ഇതു പോലേ നിലവാരം ഇല്ലാതാ പോസ്റ്റ് ന് എന്തോന്ന് കമന്റ് ചെയ്യാന്‍ .വെറുതെ എന്തിനു ടൈം വേസ്റ്റ് ചെയ്യുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ