“ ടിക്കറ്റ് എടുക്കാന്‍ ഉള്ളവര്‍ എടുക്കു “
കയറി ഇരുന്നിട്ട് ½ മണിക്കൂര്‍ ആയി തിരക്കായത് കൊണ്ടാവും കണ്ടക്ടര്‍ എന്നെ ശ്രദ്ധിച്ചില്ല, ഞാന്‍ പിന്നെ പിന്നിലേക്ക് പോകുന്ന മനുഷ്യരെ നോക്കികൊണ്ടിരിക്കുക ആയിരുന്നലോ
“ഒരു ടിക്കറ്റ് “ 100 രൂപ നീടികൊണ്ട് ഞാന്‍ പറഞ്ഞു
“എവിടെക്യ ”
“ഇതെവിടെക്ക പോകുന്നത് ? “
“എന്താ മാഷേ ബസ്സില്‍ കയറി ഇരുന്നിട് കളിയാക്കാ ? ”
“അതല്ല, ഇതെവിടെക്കണോ പോകുന്നത് അവിടേക്ക് ഒരു ടിക്കറ്റ് തരു വേഗം “
“ഇത് പാലക്കടെക്ക , 110 രൂപാ “
10 രൂപായു, കൂടി എടുത്തു കൊടുത്തു, അടുതുള്ളയാള്‍ ഒന്ന് തറപിച്ചു നോക്കി ഷട്ടര്‍ അടക്കാത്തതില്‍ ഉണ്ടായിരുന്ന ദേഷ്യം ഇപോള്‍ അത്ഭുതം (അതോ സഹതാപമോ??!!!!) ആയി മാറിയിരിക്കുന്നു ഏതായാലും ഞാന്‍ ഷട്ടര്‍ താഴ്ത്തി, ഇനി എന്നെ കൊണ്ടൊരു ബുദ്ധിമുട്ട് വേണ്ട,
പിന്നില്‍ ഒരു ചിരി കേട്ടു, അതെ കണ്ടക്ടര്‍ കിളിയോടു പോയി ഞാന്‍ ടിക്കറ്റ് എടുത്ത കഥ പറഞ്ഞിരിക്കുന്നു
ഇതും മനുഷ്യന്റെ ഒരു വിനോദം,
യുക്തിക്ക് നിരക്കാത്ത എന്തിനേം കളിയാക്കുക, പരിഹസിക്കുക
തെറ്റായാലും 99 പേര്‍ ചെയ്തതെ 100ആമത്തവന്‍ ചെയ്യു
മഴ പെയ്തു തുടങ്ങി, ഷട്ടര്‍ അടച്ചിട്ടും തണുപ്പിന് കുറവില്ല. പലക്കടെക്കാണത്രേ ബസ് . ഞാന്‍ ബോര്‍ഡ് ശ്രദ്ധിച്ചില്ല, ഒരു ബസ്സില്‍ കയറണം അതിന്റെ അവസാനം വരെ പോകണം അതായിരുന്നു ചിന്ത. എവിടെ നിന്നാണ് കയറിയത് എന്നും അറിയില്ല , ചോദിച്ചാലോ ?? വേണ്ട ഇനിയും പരിഹസിക്കപെടാന്‍ വയ്യ , നേരത്തെത് പോലെ അല്ല എല്ലാരും എണീറ്റിരിക്കുന്നു, അടുത്തുള്ളവന്‍ ഇപോളും ഉറക്കം ആണ്

ഏതാനും കൊല്ലങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഇരുട്ടില്‍ തപ്പുമ്പോള്‍ ഒരു പുസ്തകം കിട്ടി. ഇംഗ്ലീഷ് പുസ്തകം, ആരാണാവോ എഴുതിയത് ?? വളരെ നല്ല പുസ്തകം; ഒരു പാട് പേജുകള്‍, ഒരുപാടു വാചകങ്ങള്‍ എല്ലാം നല്ല വാചകങ്ങള്‍, വീണ്ടും അതെ ഇരുട്ടില്‍ തപ്പി പുസ്തകങ്ങള്‍ വീണ്ടും, വാചകങ്ങള്‍ വീണ്ടും, പല ഭാഷകളില്‍ , നിഘണ്ടുക്കളും കിട്ടി; പല വാചകങ്ങളുടെ അര്‍ഥം അതില്‍ നിന്നും ഞാന്‍ മനസിലാക്കി, എല്ലാം നല്ല വാചകങ്ങള്‍ ആയിരുനില്ല. പക്ഷെ പലതും ഞാന്‍ നല്ലതാണെന്നാണ് കരുതിയിരുന്നത്. എന്നെപോലെ ഇരുട്ടില്‍ തപുന്ന ഒരുപാട് പേര്‍ അവിടെ ഉണ്ടായിരുന്നു പലര്‍ക്കും ഇപോലും നല്ല പുസ്തകങ്ങള്‍ കിട്ടിയിട്ടില്ല, കിട്ടിയവര്‍ അധികവും വായിച്ചു നോക്കിയില്ല, വായിച്ചു നോക്കാന്‍ ഇഷ്ടപെടില്ല, തീക്ഷ്ണമായ ചില വികാരങ്ങള്‍ ആണ് അവര്‍ക്കുണ്ടയിരുന്നത്, എന്നോട് പ്രിത്യേകിച്ചും.
പഠിക്കുന്നവരെ അവര്‍ക്ക് ഇഷ്ടമയിരുനില്ല. എനിക്കും ഇഷ്ടമായിരുനില്ല
ഞാന്‍ പറഞ്ഞില്ലേ തണുപ്പിന് കാഠിന്യം കൂടുതലായിരുന്നു, ബസ് വളരെ മെല്ലെ ആണ് പോകുന്നതു, ഹൈ വേയിലുടെ ആണ് പോകുന്നത് എന്ന് തോന്നില്ല. അയാള്‍ക്കും തണുക്കുന്നുണ്ടാകും. അയാളും മനുഷ്യനല്ലേ? മനുഷ്യന്മാര്‍ക്ക് തണുക്കും;, പക്ഷെ തണുത്ത രക്തം ഉണ്ടാകുന്നതു കണ്ടിട്ടുണ്ടോ?, ഞാന്‍ കണ്ടിട്ടുണ്ട് എന്റെ രക്തം dialysis നടത്തിയ ആള്‍ എന്നോട് പറഞ്ഞിട്ടുണ്ടെ എനിക്ക് തണുത്ത രക്തം ആണെന്ന്. അയാളുടെ രക്തം ആണ് എനിക്ക് തന്നത്, പാവം അയാള്‍ മരിച്ചു പോയി അയാളോട് ഞാന്‍ കടപെട്ടിരിക്കുന്നു
കണ്ടക്ടര്‍ ടിക്കറ്റ് എടുപ്പ് നിര്‍ത്തി, ടിക്കറ്റ് എടുക്കാന്‍ ആരും ബാക്കിയില്ല. ആരും കയറുന്നുമില്ല
എന്റെ വീട്ടില്‍(8-10 കൊല്ലം മുന്‍പാണ് ) രണ്ടു പേര്‍ ഉണ്ടായിരുന്നു. ഒരാള്‍ പുസ്തകം എഴുതും, മറ്റേ ആള്‍ സഹായിക്കും പലവിധത്തില്‍. എന്നെ വളര്‍ത്തിയത് അവര്‍ ആണ്. എന്നെ മാത്രമല്ല പലരെ അവര്‍ വളര്‍ത്തി. എന്നെ മാത്രമെ അവര്‍ ഓര്‍മിക്കു, ഞാനും അങ്ങനെ തന്നെ
സ്കൂള്‍, പഠനം എന്നി കാര്യങ്ങളില്‍ ഞാന്‍ പണ്ടേ മോശമായിരുന്നു, എല്ലാവര്ക്കും കളക്ടര്‍ ആവാന്‍ പറ്റില്ലല്ലോ!!!. എന്തായാലും പത്താം ക്ലാസ്സ് ഒക്കെ പാസ് ആയി
ബിരുദം ആണത്രേ ബിരുദം, ജോലി ഇല്ലാലോ അതോണ്ട് ബിരുദം
അന്ന് കൈയില്‍ കുറച്ചു തന്റേടം ഉണ്ട്, പിന്നെ രക്തവും
ഞാന്‍ പറഞ്ഞില്ലേ chilled blood. പക്ഷെ അതങ്ങനെ തിളക്കും ഇടയ്ക്കു, ചൂട് കുടുതല്‍ ആയതു കൊണ്ടായിരിക്കും
ഇടയ്ക്കു ഓരോ ജോലി കിട്ടും, പ്രധാനമായും ചില പ്രസംഗം കേള്‍ക്കല്‍ ആയിരിക്കും, ചിലപ്പോള്‍ അത് കേട്ട് തുള്ളാനും, ചില പ്രിത്യേക സാഹചര്യങ്ങളില്‍ ചിലരെ ആരും അറിയാതെ സഹായിക്കുക, അങ്ങനെ ചില പണികളും ഉണ്ടാവും. നമ്മുടെ രക്തം മറ്റത് ആയത് കൊണ്ട് ഇതിനോന്നും തളര്‍ച്ച ഇല്ല, ഏതായാലും ബിരുദം പൂര്‍ത്തിയായില്ല.
ചില ആള്‍കാര്‍ കാണാന്‍ വന്നു, ചില ആള്‍കാരെ ഞാന്‍ കാണാന്‍ പോയി. ഞാന്‍ കാണാന്‍ പോയ ആള്‍ക്ക് എന്നെ അറിയാമായിരുന്നു, ഞാന്‍ അദേഹത്തോടു ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ അതൊന്നും സമ്മതിച്ചു തന്നില്ല, പകരം ചിരിക്കുക മാത്രം ചെയ്തു, അയാളുടെ കൂടെ വേറൊരു സ്ത്രീ ഉണ്ടായിരുന്നു, അവര്‍ പക്ഷെ കരഞ്ഞു കൊണ്ടിരുന്നു, എനിക്ക് വന്നത് ദേഷ്യം ആണ്.
സന്തോഷം, സന്താപം ദേഷ്യം ; ഇതില്‍ ദേഷ്യം ആണ് അപകടകാരി
കുറച്ചു പേര്‍ എന്റെ ചുറ്റും കൂടി നിന്ന് ചിരിക്കുന്നു, ആര്‍ത്തു വിളിക്കുന്നു പ്ലേറ്റുകള്‍ തട്ടി ശബ്ദം ഉണ്ടാകി കൊണ്ട് അവര്‍ എന്തൊക്കെയോ വിളിച്ചു കൊണ്ടിരുന്നു. ദേഹം മുഴുവന്‍ തളര്‍ത്തുന്ന ഒരു തരം ശബ്ദവും വെളിച്ചവും. ആരൊക്കെയോ വന്നു എന്റെ ചുറ്റും കൂടി നിന്നവരെ പിടിച്ചു മാറ്റി. ഞാന്‍ തളര്‍ന്നു വീണു.
നിലാവ് നേരിട്ട് ആ റൂമിലേക്ക് പതിക്കുന്നുണ്ട്, പക്ഷെ ഉറക്കം വരാറില്ല, ഉറങ്ങാറുമില്ല, ഉറങ്ങണം എങ്കില്‍ കണ്ണടക്കണമല്ലോ??, അത് പറ്റില്ല. ഞാന്‍ നാട്ടു നനച്ചു വളര്‍ത്തിയ ഒരു വാഴ ഉണ്ടായിരുന്നു തൊട്ടപ്പുറത്തു. അതിന്നലെ കരിഞ്ഞു പോയി; അതാണ് ഓര്മ വരുന്നത്.
നിറങ്ങള്‍ ഉള്ള വസ്ത്രം ധരിച്ചിട്ടു കുറെ കാലമായി, പക്ഷെ എങ്ങനെ ജീവിക്കും ?? രണ്ടു പേര്‍ പുറത്തേക്കുള്ള വഴി കാണിച്ചു തന്നു, പുറത്തെക്കിറങ്ങിയപ്പോള്‍ നല്ല ചൂട്, പിന്നില്‍ ഒരു വലിയ മതില് മാത്രം, വാതില്‍ അടഞ്ഞിരിക്കുന്നു
ഇന്നലെ ആണവിടെ പോയത്, മണ്ണ് മാത്രം ഉണ്ട്, ഒരടയാളം പോലുമില്ല . കരയാന്‍ പറ്റിയില്ല , ഏറെ ദൂരം ഉണ്ടായിരുന്നു അവിടേക്ക് എനാലും നടന്നു വന്നു. ആരും മനസിലാക്കിയില്ല എന്നെ, ഭാഗ്യം ആരും മനസിലാക്കല്ലേ എന്നായിരുന്നു പ്രാര്‍ത്ഥനയും
പാലക്കാട് 35km, ഭഗവാനെ യാത്ര അവസാനിക്കാറായല്ലോ
അതെ അവസാനിച്ചിരിക്കുന്നു, ഇനി എന്ത് ചെയും ?? ബസ്സുകള്‍ ഇനിയും സര്‍വീസ് നടതുമല്ലോ അല്ലെ????!!!!
കോയമ്പത്തൂര്‍ ബസ്സ് സ്ടാണ്ടില്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് മാതൃഭൂമി പത്രം വില്കുന്നത് കണ്ടത്, ഒരെണ്ണം വാങ്ങി
“” പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍”?
ആരോ ആരെയോ കൊന്നു, ചത്തവര്‍ക്ക് എല്ലാര്ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കാം, എല്ലാവര്ക്കും ചാന്‍സ് ഉണ്ട്
“സുഹൃത്തേ നിങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ???”
“ എന്നാ തമ്പി “??
ഞാന്‍ ചിരിച്ചു പോയി അവന്‍ തമിഴന്‍ ആയതു നന്നായി അല്ലെങ്കില്‍ ഞാന്‍ വീണ്ടും പരിഹാസ പാത്രമയേനെ
പത്രത്തില്‍ കാര്യമായി ഒന്നും ഇല്ല, ചായയും തണുത് പോയി
ഒറിജിനല്‍ പോസ്റ്റ്: എന്‍റെ രചനകള്‍ - കോള്‍ഡ്‌ബ്ലഡ്
3 comments:
ബ്ലോഗില്‍ നല്ല കഥകളെഴുതിക്കൊണ്ടിരിക്കുന്ന ചുരുക്കം ചില എഴുത്തുകാരിലൊരാളാണ് ശ്രീജിത്ത്.ഈ നല്ല കഥ ഇവിടെ റീപോസ്റ്റ് ചെയ്തത് നല്ല തീരുമാനം.അഭിനന്ദനങള്‍.
ഞാനും ഇപ്പോള്‍ വായിച്ചു ഒരു നല്ല കഥാകാരനെ ആശംസകള്‍ ..
@Pradeep Kumar
nandhi acharyan and pradeep sir, ee commentukalude email notification onnum eniku vannilla athanu njan reply vaikiyathu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ