• ആമുഖം

  ബ്ലോഗ്ഗെര്മാര്‍ക്ക് എല്ലാ വിധ വേര്‍തിരിവുകള്‍ക്കും അപ്പുറം മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നു എന്ന ഒരു പൊതു കാര്യം മുന്‍ നിര്‍ത്തി അല്‍പ സമയം സൗഹൃദം പങ്കിടുവാനും ,പരിചയപ്പ്പെടുവാനും , ബ്ലോഗുകള്‍ പരിചയപ്പെടുതുവാനും, ബ്ലോഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വേണ്ടി രൂപീകരിക്കപ്പെട്ട ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണ് മലയാളം ബ്ലോഗേര്‍സ് എന്ന ഗ്രൂപ്‌ ..

 • മലയാളം ബ്ലോഗേര്‍സ് -നിയമാവലി

  2) എല്ലാ വ്യത്യാസങ്ങള്‍ക്കും അപ്പുറം സാധ്യമാകുന്ന മേഖലകളിലെല്ലാം മലയാളി ബ്ലോഗര്‍മാര്‍ക്ക് ഒരുമിച്ചു സൗഹൃദം പങ്കിടാന്‍ വേദിയൊരുക്കുക ,പുതിയ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുക, എന്നിവയൊക്കെയാണ് ഈ ഗ്രൂപ്പിന്‍റെ ലക്ഷ്യം.

 • മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ

  മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ അംഗങ്ങളുടെ ബ്ലോഗില്‍ നല്‍കുവാന്‍ ഇവിടെ നല്‍കിയിട്ടുള്ള കോഡ് തങ്ങളുടെ ബ്ലോഗിന്റെ സൈഡില്‍ ഒരു HTML/javascript Gadget ഉപയോഗിച്ച് നല്‍കാം

 • ബ്ലോഗേഴ്സ് ചാറ്റ്

  ' മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് '- ഇലെ ' ബ്ലോഗേഴ്സ് ചാറ്റ് ' എന്ന പ്രോഗ്രാമ്മില്‍ ഇത് വരെ നടന്ന ചാറ്റുകള്‍ ഒരുമിച്ചു ഇവിടെ വായിക്കാം ..

 • അംഗങ്ങളുടെ ബ്ലോഗുകള്‍

  മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളുടെ ബ്ലോഗുകളാണ് ഇവിടെ നല്‍കിയിട്ടുള്ളത് ... വിവിധ ഇനങ്ങളിലായി നല്‍കിയിട്ടുള്ള ഈ ബ്ലോഗുകള്‍

ചോലകുളത്തിലെ ചെയ്ത്താന്‍


രണ്ടായിരാമാണ്ടില്‍ ഞാന്‍ താമരശ്ശേരി  പറശ്ശിനികടവ്  റൂട്ടില്‍ ഓടുന്ന ഒരു ബസ്സില്‍ കിളി 
ആയി ജോലി നോക്കുന്ന കാലം  പത്തിരുപത് ദിവസ്സത്തെ  തുടര്‍ച്ചയായ ജോലിക്ക് ശേഷം 
ഞാന്‍ ഒരാഴ്ച ത്തെ  ലീവിന് വേണ്ടി  എനിക്ക് പകരക്കാരനായി ഒരു ആട്ടിപിടിയനെ (താല്‍ക്കാലികം കണ്ടെത്തിയ  ) സംഗടിപ്പിച്ച്    എന്‍റെ ജോലിയുടെ 
കൂലി ആയ കുറെ അഞ്ഞൂറിന്‍റെ ഗാന്ധി തലകള്‍  പോക്കറ്റില്‍ നിറച്ചു , പോരുന്ന വഴി
 മാഹിയില്‍ നിന്ന് വില കുറഞ്ഞ  ഒരു ത്രിഗുണം അഞ്ഞൂര്‍ വയറ്റിലും നിറച്ച് ഞാന്‍ യാത്ര
 തുടര്‍ന്നു.
 മലപ്പുറം ജില്ലയിലെ അരീകോടെത്തി  ഏറെ വൈകിയത് കൊണ്ട് ഇനി തുടര്‍ യാത്ര
 സാദ്യമാല്ലാതത് കൊണ്ട്   അന്ന് രാത്രി അരീകോടുള്ള ഉള്ള ഒരു സുഹൃത്തിന്‍റെ കൂടെ
 അവന്‍റെ വാടക മുറിയില്‍ സുഖ നിദ്ര ..

സുഖ നിദ്രയും കയിഞ്ഞു  ചാലിയാറില്‍ ഒരു പോയി ഒരു കുളിയും കുളിച്ച് സ്നേഹ
 പരിചരണത്തിനു നല്ല മനസ്സാലെ നന്ദിയും പറഞ്ഞു പടികളിറങ്ങി ..

സ്വ നാട്ടിലേക്കുള്ള ശകടത്തില്‍ ഷടേന്നു  കയറി  ദുനിയാവിലെ ഹൂറുല്ലീങ്ങളെ  തൊട്ടു പുറകില്‍ ഇരിപ്പുറപ്പിച്ചു കൊണ്ട്  യാത്ര തുടര്‍ന്നു

ഗട്ടറുള്ള റോഡിലൂടെ കുത്തിയും കുലുങ്ങിയും ശകടം അണ്ട കടാഹ ഭൂഗോളത്തില്‍ എന്‍റെ
 സ്വര്‍ഗമായ അയിലാശ്ശേരിയുടെ തിരു മുറ്റത്ത് എന്നെ ഇറക്കി വീണ്ടും കറുത്ത പുകയാലും
ഗംബീര്യ ശബ്ദത്താലും കടന്നു പോയി .
 
വണ്ടിയില്‍ നിന്നിറങ്ങിയ എന്നെ കണ്ടതും  നാട്ടിലെ സകല അലവലാതി പയ്യന്‍സും കൊംബാ......
എന്ന് നീട്ടി വിളിച്ചു കൊണ്ട്  കണ്ണ് തള്ളി വാ പൊളിച്ചു നിന്ന്

എന്നിട്ട് ഞാന്‍ നാട്ടില്‍ ഇല്ലാതിരുന്ന പത്തിരുപത് ദിവസത്തെ അപവാദ ആഭിചാര വ്യഭിചാര
 ഇല്ലാകഥകളുടെ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു തുടങ്ങി .

ഏഷണി പരദൂഷണ കമ്മറ്റിയുടെ വാര്‍ഡ്‌ സെകെട്ട്രി യും പ്രിയ സഹപാഠിയും ആയ ശ്രീമാന്‍
 ഒട്ടുപ്പാല്‍ കുഞ്ഞുണ്ണി യുടെ പതിവ് വിശദീകരണം  തുടങ്ങി .
അവന്‍ അല്ലേലും അങ്ങനെ ആണ് . അവനു പറയാന്‍ ഓരോ കഥകളുണ്ടാവും   ഇല്ലെങ്കില്‍ അവന്‍
 ഉണ്ടാക്കി എടുക്കും അതാണ് ഒട്ടുപ്പാല്‍ കുഞ്ഞുണ്ണി
അവന്‍ പറയുന്ന ഒരു കഥകളും പൊതുജനം സാധാരണ ആയി മുഖ വിലക്കെടുക്കാറില്ല കാരണം
അത്രക്ക് വലിയ സത്യങ്ങളാവും എന്നത്, നാട്ടിലെ സകല മണ്ട ശിരോമണികള്‍ക്കും അറിയാം....
(അവനെ കുറ്റ പെടുത്തിയിട്ട് കാര്യമില്ല ചെറുപ്പം മുതല്‍ അവന്‍റെ സഖാവ് ഞാനാണല്ലോ ) 
കുഞ്ഞുണ്ണിയുടെ നാവു ചലിച്ചു തുടങ്ങി

കൊംബാ ഇന്ജ്ജറിഞ്ഞോ ...............?
ഇല്ല ... കുഞ്ഞുണ്ണീ.......നീ പറ

ഞമ്മളെ കുന്നും പുറത്തെ കുഞാക്കാന്‍റെ മാളൂന്‍റെ മേത്ത് ചെയ്ത്താന്‍ കേറി ....!!
ഇത് കേട്ടതും എന്‍റെ ഖല്‍ബാകെ ഖുല്‍ബായി ......

ഒരു പാട് കാലാമായിട്ട് ഞാന്‍ കയറാന്‍ ആഗ്രഹിച്ച ആ മാദക മോഹന മേനിയിലാണല്ലോ 
ചെകുത്താന്‍ കയറിയിരിക്കുന്നത് ..!
ആ ചെയ്ത്താന്‍റെ  ഒക്കെ ഒരു ഭാഗ്യം  ..!!!!!!!
ആകെ ലോക ചെകുത്താന്‍മാരെ  ഹോല്‍സൈലായിട്ടും മാളൂന്‍റെ ദേഹത്ത് കയറിയ പിശാചിനെ  റീട്ടൈലായിട്ടും
പ്രാകി ഞാന്‍ കുഞ്ഞുണ്ണിയെ ബാക്കി പറയാന്‍ പ്രേരിപ്പിച്ചു.
ചാനെലില്‍ ലൈവ് വാര്‍ത്തയുടെ വിശദാംശങ്ങള്‍ നല്‍കുന്ന കൊല്ലിയില്‍ കുടുങ്ങി 
ജേര്‍ണലിറ്റുകളുടെ  ജാടയില്ലാതെ കുഞ്ഞുണ്ണി പറഞ്ഞു തുടങ്ങി .

ഇന്നലെ വൈന്നേരം മുച്ചന്തി മോന്തി (സായം  സന്ധ്യ)  മഗ്രിബിന്‍റെ നേരത്ത് മാളു ഞമ്മളെ ചോല കൊളത്തില്‍ക്ക് കുളിച്ചാന്‍ പോയപ്പോ ആണ്  ആ തടിച്ചി യുടെ മേത്ത് ചെയ്ത്തന്‍ കയറിയത് .
ഒക്കെ  എന്നിട്ട് ബാക്കി പറ
ബാക്കി എന്ത് പറയാനാ  ഇന്നലെ വൈന്നേരം മുതല്‍ തൊടങ്ങീതാ ........

എന്ത്?
ഞമ്മളെ മാളു കൂക്കലും തുള്ളലും
എന്നിട്ട് ഹോസ്പിറ്റലില്‍ ഒന്നും കൊണ്ടുപോയില്ലേ ......?
എന്ന ചോദ്യം കേട്ടതും പ്രിയ സഖാവ് പുളിച്ച പാല് കുടിച്ച പൂച്ചയെ പോലെ വളിച്ചൊരു 
നോട്ടം പാസ്സാക്കി എന്നിട്ട് ഒരു ചോദ്യവും
ഒരു കിളി ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം? ബസ്സില്‍ കയറുന്ന പെണ്‍കുട്ടികളെ തോന്ടാനല്ലാതെ
നിനക്കൊക്കെ എന്താ അറിയുക  വെവരം ഇല്ലാത്തവന്‍ 


കുഞ്ഞുണ്ണിയുടെ ഈ കമന്‍റ് കേട്ടതും എന്‍റെ ഖല്‍ബ് ഖുല്‍ബായില്ല  ഒരു ഗുല്‍ഫിയായി  മാറി
യാതൊരു വിധ വിവരവും ഇല്ലാത്ത കുഞ്ഞുണ്ണി വരെ എനിക്ക് വിവരമില്ലാത്തത് അറിഞ്ഞിരിക്കുന്നു .
ജാഗ്രതൈ ....!!
ഇവിടെ കുഞ്ഞുണ്ണിയുമായി   ഒരു വാദ പ്രതിവാദത്തിനു സ്കോപ്പില്ല എന്ന് മനസിലാക്കിയ ഞാന്‍
കുഞ്ഞുണ്ണിയെ വീണ്ടും പ്രോത്സാഹിപ്പിച്ചു .

(ഏഷണി പരദൂഷണം തുടങ്ങി പടച്ചവന്‍ ഹറാമാക്കിയത് എന്തും  ഹലാലാക്കുന്നതില്‍ ഞാന്‍ പണ്ടേ
പി എച്ച് ടിയാ.....)

കുഞ്ഞുണ്ണി വീണ്ടും പറഞ്ഞു തുടങ്ങി
ഇന്നലെ രാത്രി തന്നെ നാട്ടിലെ സകല കുണ്ടാ മണ്ടി ചെക്കന്മാരും പ്രിയ മാളുവിന്‍റെ 
ഏക ആങ്ങള മാനുവും   കൂടി നമ്മളെ കുഞ്ഞപ്പന്‍ കോമരത്തിന്‍റെ അടുത്തു പോയി 
ഒരു അടക്കം മന്ത്രിച്ചു വാങ്ങി
മാളുവിന്‍റെ അരയില്‍ കെട്ടി ക്യാ ഫായിധ കുച്ച് നഹീ ....


ചാത്തപ്പനെന്ത് മഹ്ശര ചോലകുളത്തിലെ ചെകുത്താനെന്തു കുഞ്ഞപ്പന്‍ കോമരം 
കുഞ്ഞപ്പന്‍റെ  അടക്കം മാങ്ങാത്തൊലി .....ഫ്ഹൂ
ഒരു വിധം ലോക്കല്‍ ചെക്കുത്താന്മാരൊക്കെ കുഞ്ഞപ്പന്‍ കോമരത്തിന്‍റെ അടക്കത്തില്‍ അടങ്ങുകയും
ഒടുങ്ങുകയോ  ചെയ്യും .  കുഞ്ഞപ്പന്‍റെ  അടക്കം  എന്ന് പറയുന്നത് ചുമ്മാ  മണ കുണാഞ്ഞ പരിപാടികള്‍ ഒന്നുമല്ല  ഒന്നുകില്‍ നാല്‍പ്പത്തി ഒന്ന് മണിക്കൂര്‍  അല്ലെങ്കില്‍ നാല്‍പ്പത്തി ഒന്ന് ദിവസത്തെ  ജാമ്യ
 കരാറില്‍ ആണത്രേ കുഞ്ഞപ്പന്‍റെ  അടക്കം .
ജാമ്യ കരാര്‍ തെറ്റിക്കുന്ന ചെകുത്താന് നേരെ പിന്നെ കുഞ്ഞപ്പന് ഒരു കഠിന പ്രയോഗം ഉണ്ട്
ഒരു സന്ധി ഇല്ലാ സമരം ഇതിനു ഒരു പാട് സാധന സാമഗ്രികളുടെ ആവശ്യം കൂടി ഉണ്ട് .

കൂവി തെളിഞ്ഞ പൂവന്‍ കോഴി മൂന്നെണ്ണം
കൂവാന്‍ കഴിയാത്ത പിട കോഴി ഇട്ട മുട്ട  മുപ്പത്തി ഒന്ന്
മണ്ടരി ബാധിക്കാത്ത നാളികേരം പൊതിച്ചത്  ഇരുപത്തി ഒന്ന്
നാല് ശര്‍ക്കര കട്ടകള്‍ അവിലും മലരും
ഒരു ഇടങ്ങഴി  നവര നെല്ല്
നാലിടങ്ങഴി  നാടന്‍ തെച്ചിയുടെ പൂവ്
ഓരോ പാക്കെറ്റ്  മഞ്ഞള്‍ പൊടിയും ചുണ്ണാമ്പും 
നാളികേരം മുട്ടറ്ക്കാനുള്ള  വെട്ടുകത്തി ഒന്ന്
ഒരു കുട്ടിപാനി (മണ്‍ കുടം )
നാല് തൂഷിനില
പിന്നെ ഒരുകുപ്പി നാടന്‍ ചാരായം 
തുടങ്ങി  എനിക്ക് അറിയുന്നതും അറിയാത്തതുമായിട്ടുള്ള ഒട്ടനേകം സാധങ്ങള്‍ ഇതെല്ലാം
കൂട്ടിവെച്ചു തകിട കുടാഞ്ഞി മന്ത്രം ഉരുവിട്ട്  ചെകുത്താനെ മഞ്ഞളും ചുണ്ണാമ്പും കലക്കിയ
വെള്ളം നിറച്ചു വെച്ച കുട്ടിപാനിയിലേക്ക് ആവാഹിച്ച് വാഴ ഇല വാട്ടി കുട്ടിപാനിയുടെ
വാഴ് ഭാഗം നല്ല വണ്ണം മൂടി  കെട്ടി  കരൂള്‍ കുന്നിന്‍റെ ചരിവിലുള്ള  പാല മരത്തില്‍ ആണി
 അടിച്ചു കേറ്റുന്ന  ഒരു കഠിന പ്രയോഗം ഉണ്ട്. പക്ഷെ എന്ത് ചെയ്യാം.....
കുഞ്ഞപ്പന്‍റെ ഈ പ്രയോഗവും ഇവിടെ ഫലിച്ചില്ല !
ഇത്രയും ആയപ്പോഴേക്കും നാട്ടിലെ സകല മുക്കിലും മൂലയിലും,അവറാന്‍ ഇക്കയുടെ ചായ
കടയിലും,പരദൂശന്‍ ചാനലിന്‍റെ സബ് ഓഫീസുകളായ,മുക്കിലെ കുളം,കുന്ടം  കുളം തുടങ്ങിയ
കുളകടവുകളിലും ചെകുത്താന്‍ വിഷയങ്ങള്‍ കൂലന്‍ കൂഷിത ചര്‍ച്ചകള്‍ ആയി.
 നാട്ടിലെ സ്ത്രീ ജനങ്ങളുടെ നേതാക്കളും പരദൂശന്‍ ചാനെല്‍ കോ ഓഡിനേഷന്‍  പ്രവര്‍ത്തകരുമായ
കുല്‍സു ഏടത്തി കൌസലല്യ താത്ത രമണികാക്ക സുലൈഖേടത്തി തുടങ്ങിയവര്‍ അസന്ദിഗ്ദമായി
ഒരു പ്രമേയം പാസ്സാക്കി

നമ്മുടെ നാട്ടിലെ സകല ചെകുത്താന്‍ മാരുടെയും ആവാസ കേന്ദ്രമാണ് ചോല കുളമെന്നും
ഇനി മുതല്‍ നമ്മള്‍ സ്ത്രീകളാരും അങ്ങോട്ട്‌ കുളിക്കാന്‍ പോകാന്‍ പാടില്ലാ.

   ഇതും കേട്ടതും നാട്ടില്‍  ഓരോ ബയിനോകുലറുകള്‍ സ്വന്തമായുള്ള തേരാപാരാ
കുഞാണിയും ബണ്ടാരം  രമേശനും ആകെ അങ്കലാപ്പിലായി.
 രണ്ടാള്‍ക്കും പ്രത്തേകിച്ച്
പറയത്തക്ക ജോലിയും കൂലിയും ഇല്ലാത്തവര്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിട്ട് പക്ഷി
നിരീക്ഷകര്‍ എന്നാ കള്ള പേരില്‍ നാട്ടിലെ കുളികടവുകളില്‍ കുളിസീന്‍ കാണലാണ് പ്രധാന
തൊഴില്‍.  അവരുടെ പ്രധാന തൊഴില്‍ മേഖലയായ ചോല കുളത്തിനെയാണ് സ്ത്രീജന കുന്തള
 ബീവിമാര്‍ കരിമ്പട്ടികയില്‍ ചേര്‍ത്ത് അഴിത്തം  കല്‍പ്പിച്ചിരിക്കുന്നത് .ഇതിനെതിരെ
പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .
രണ്ടാളും ആനപ്പാറയുടെ മുകളില്‍ കൂടിയാലോചനാ യോഗം  കൂടി ഭാവി പരിപാടികള്‍ 
ആസൂത്രണം ചെയ്തു  എത്രയും പെട്ടന്ന് മാലോകരെ മുഴുവന്‍ ഈ  തെറ്റിദ്ധാരണയില്‍ നിന്ന്
പിന്തിരിപ്പിച്ചു അന്ധവിശ്വാസത്തിനെ  എതിര്‍ക്കാന്‍ പ്രേരിപ്പിക്കുക .എന്നതാണ് പ്രധാനമായും
ചെയ്യേണ്ടത്  എന്ന്  തീരുമാനിച്ചു  പൊതുജനങ്ങളെ അഭിസംബോധന ചെയ്തു .കൊണ്ടിരിന്നു


തേരാ പാരയുടേയും ബന്ടാരത്തിന്‍റെയും പ്രസ്താവനകളെ പൊതു ജനം മൈന്‍ഡ് ചെയ്തില്ല
എന്ന് മാത്രമല്ല അവരെ നീരീശ്വര വാദികള്‍ എന്ന് മുദ്രകുത്തി  .


ഇപ്പോള്‍ പൊതുജന ചര്‍ച്ച  ചെകുത്താന്‍റെ ജാതിയെ കുറിച്ചും മതത്തിനെ കുറിച്ചുമാണ്


പ്രദേശ വാസികളായ മുസ്ലിങ്ങള്‍  ചെകുത്താനല്ല  ജിന്നാണെന്നും
  ജിന്ന് കുലത്തിലെ മുന്തിയ തറവാട്ടുക്കരായ ഹൂറാനി ജിന്നാണ് മാളൂന്‍റെ ദേഹത്ത് കുടിയേറി ഇരിക്കുന്നത്  എന്നും,


ഈ ജിന്നിന്‍റെ വാപ്പ വല്യപ്പ മാര്‍ മുതലുള്ള ജിന്നുകള്‍ എല്ലാം ചോലകുളത്തിന്‍റെ  പരിസരത്താണ് 
ജീവിച്ചിരിന്നത് എന്ന്  വാദിച്ചു.
 പല തെളിവുകളും ഹാജരാക്കി എന്ന് മാത്രമല്ല മാളൂന്‍റെ   മേനിയില്‍ 
കയറാനുള്ള കാര്യ കാരണങ്ങള്‍ വരെ പടച്ചുണ്ടാക്കി ...!


ജിന്ന് ചോലകുളത്തില്‍ വുളു (അംഗ ശുദ്ധി ) എടുക്കാന്‍ വന്നപ്പോളാണ്  മാളു എന്ന ഭൂലോക 
ഹൂറിയുടെ   ചേലന്ജ്ജും  പുന്ജിരിയും മോന്ജ്ജും കണ്ടാണ്‌  തന്ജ്ജത്തില്‍ കയറിയത് എന്നും
അതുകൊണ്ടാണ് ഹിന്ദുവായ  കുഞ്ഞപ്പന്‍റെ  ലൊടുക്ക് വിദ്യയിലൊന്നും ഫലം കാണാതിരുന്നത്   എന്ന്
മുസ്ലിംങ്ങള്‍


ഇത് കേട്ട  ഹിന്ദുക്കള്‍ വിടുമോ?
അവരും കൊണ്ട് വന്നു ചിലവാദങ്ങള്‍  മാളു പെണ്ണിന്‍റെ ദേഹത്ത്
കൂടിയത്  ഗന്ധര്‍നാണെന്നും,  നൂറ്റാണ്ടുകള്‍ മുംബ് തന്നെ ചോലകുളത്തില്‍ ദേവ ദാസികളും പരിവാരങ്ങളും നീരാടാരുണ്ടെന്നും സെകന്റ് ഷോ സിനിമ കഴിഞ്ഞു പോകുന്ന കുട്ടന്‍ 
പലകുറി അവിടെ ദേവസ്ത്രീകള്‍ കുളിക്കുന്നതിന്‍റെ ഒച്ചയും ബഹളങ്ങളും കേള്‍ക്കാറു ണ്ടെന്നും
നാടിന്‍റെ  കിഴക്ക്  ഭാഗത്തുള്ള  ക്ഷേത്രത്തില്‍ നിന്നും പടിഞ്ഞാറുള്ള ക്ഷേത്രത്തിലേക്ക് 
ഗന്ധര്‍വന്മാരുടെതേര് പോകുന്നത് ചോലക്കുളം വഴി ആണെന്നും അങ്ങനെ ഉള്ള യാത്രയില്‍
 കാണുന്ന കന്ന്യക മാരുടെ ദേഹത്ത് ഗന്ധര്‍വന്‍  കൂടാറുണ്ടെന്നും തുടങ്ങിയ വാദങ്ങള്‍ ആവരും തുടങ്ങി കയിഞ്ഞു .


ഈ പിശാചിന്‍റെ  പേരില്‍ ഏതു നിമിഷവും  ഒരു യുദ്ധം തന്നെ പൊട്ടി പുറ പെട്ടേക്കാം എന്ന
സ്ഥിയിലായി കാര്യങ്ങള്‍
നാട്ടില്‍ പൊട്ടി പുറപെടാന്‍ പോകുന്ന ഈ സാമൂഹ്യ വിപത്തിനെ 
എങ്ങിനെ തടയണം   

നാട്ടിലെ സകല ബഹുജന വര്‍ഗ്ഗവും, കുണ്ടാമണ്ടി ചെക്കന്മാരും  ദിനേശ് ബീഡി വലിച്ചു
തലപുകഞ്ഞു ആലോചിച്ചു  ഒരു വഴിയും കാണുന്നില്ല ഇരുന്നും കിടന്നും തിരിഞ്ഞും മറിഞ്ഞും 
ആലോചനകള്‍ കൊടുംബിരി കൊണ്ടിരിക്കൊണ്ടിക്കുന്ന    സമയത്താണ്
അങ്ങോട്ട്‌ ഓടികിതച്ചു കൊണ്ട് ചിമ്ബ്രുകണ്ണന്‍ നാസര്‍ വന്നു പറഞ്ഞു  സങ്കതി അറിഞ്ഞോ 
ജിന്നിനെ ഇല്ലാതാക്കാന്‍ ഒരു യോഗ്യന്‍ വന്നിട്ടുണ്ട്  അവറാക്കയുടെ ചായകടയില്‍ ഇരിക്കുന്നു .

കേട്ട പാതി കേള്‍ക്കാത്ത പാതി എല്ലാവരും  അവറാക്കയുടെ  ചായക്കട ലക്‌ഷ്യം വെച്ച് ഓടി
അതാ ഇരിക്കുന്നു ആജാനു ബാഹുവായ ഒരു പുണ്യം തുളുമ്പുന്ന മുഖം 
നിസ്ക്കാര തഴംബോ? ഭസ്മ കുറിയോ? ഇല്ലാത്ത നെറ്റിത്തടം ലക്‌ഷ്യം തെറ്റാത്ത കണ്ണുകള്‍
വളരെ സൌമ്യമായി സംസാരിക്കുന്നു വലിയ കാര്യങ്ങള്‍ പറയുന്നു . ഇയാള് പുലി ആണെന്ന്
"തേരാ പാര" പറഞ്ഞപ്പോള്‍ ..........." ഒട്ടുപാല്‍" തിരുത്തി ......!
 അല്ലടാ കുഞ്ഞാണി............
  ഇത് പുപ്പുലിയാ .................
ഇയാള് ഞമ്മളെ മാളൂനെ മാത്രമല്ല, ഈ നാടിനെയും രക്ഷിക്കും.......!
 അങ്ങനെ  മാളുവിന്‍റെയും  നാടിന്‍റെയും  ചെകുത്താന്റെയും രക്ഷക്ക് ആളെത്തിയിരിക്കുന്നു.
ഇന്ന് രാത്രി  പന്ത്രണ്ടു മണിക്ക് ശേഷമാണ്. ആ രക്ഷിക്കല്‍ മഹാമഹം
 
പക്ഷെ ഒരു കരാറിന്‍റെ പുറത്താണ് ആദിവ്യന്‍  കുടി ഒഴിപ്പിക്കല്‍ പ്രക്ക്രിയ തുടങ്ങുന്നത് .
കുഞ്ഞപ്പന്‍ കോമാരത്തിനെ പോലെ  വീട്ടിനുള്ളില്‍ വെച്ചല്ല വിദ്വാന്‍റെ   കലാപരിപാടി
കരൂള്‍ കുന്നിലെ പാല ചുവട്ടില്‍ തന്നെ ആണ് ഇയാളുടെയും  പ്രോഗ്രാം
(ഇതെന്തെന്താ പിശാചിന്‍റെ  ചികിത്സക്കുള്ള ആശുപത്രി ആണോ ആ പാല മരം
 എന്ന് വിനീത വിനയ ചിത്രക്കാരന് സംശയം  ഇല്ലാതില്ല )

ഇയാള്‍ കര്‍മം ചെയ്യുന്ന സമയത്ത് ആരും കരൂള്‍ കുന്നിന്‍റെ ഏഴു അയലത്ത് നില്ക്കാന്‍ പാടില്ല
എന്നുള്ള കര്‍ശന നിര്‍ദേശവും പുറപ്പെടുവിച്ചിരിക്കുന്നു .
ഇത് കേട്ടതും കുഞ്ഞപ്പന്‍ ആകെ മൂട് ഓഫായി  താന്‍ പഠിച്ച പതിനെട്ട് അടവും  കിലുക്കി കുത്തും
പുറത്തെടുത്തിട്ടും വിട്ടു പോകാത്ത ഈ മൂര്‍ത്തിയെ  ഇതു രീതിയിലാണ്  ഈ വിദ്വാന്‍ കൈകാര്യം
ചെയ്യുന്നത് എന്നറിയാന്‍ പാടില്ല എന്നാണു പറയുന്നത് എന്ത് ചെയ്യും  ഭഗവതീ .......
എന്നൊന്ന് നീട്ടിവിളിച്ചു  കോമരം കണ്ണീരൊഴുക്കി .
എന്നാല്‍ കോമാരത്തിനെ പോലെ  ആണോ ?നാട്ടിലെ ഞാനടക്കം വരുന്ന  കുണ്ടാ  മണ്ടി  ചെക്കന്മാര്‍
  മന്ത്രവാദി അല്ല   മന്ത്രി പുങ്കവന്‍ പറഞ്ഞാല്‍ അനുസരിക്കാത്ത ഞങ്ങള്‍ ഒറ്റ കെട്ടായി  ഒരു തീരുമാനത്തില്‍ എത്തി  എല്ലാവരും  രാത്രി പതിനൊന്നു  മണിക്ക് തന്നെ കരൂള്‍ കുന്നിനെ വളയണമെന്നും  വിദ്വന്‍റെ
ചെയ്തികള്‍  സ സൂക്ഷമം വീക്ഷിക്കണമെന്നും തീരുമാനം എടുത്തു

തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ കുണ്ടാ മണ്ടി ടീം അംഗങ്ങള്‍ എല്ലാം ക്രിത്ത്യ സമയത്ത് തന്നെ
എത്തി കാര്യങ്ങള്‍ സ സൂക്ഷമം വീക്ഷിച്ചു  അതാ നമ്മുടെ വിദ്വാന്‍ മാളുവിന്‍റെ കയ്യും പിടിച്ചു
പാല മരത്തിന്‍റെ അടുത്തേക്ക് പരിസരം ശ്രദ്ധിച്ചു കൊണ്ട് നടന്നു വരുന്നു
കുറച്ചു നേരം മാളുവും വിദ്വാനും എന്തൊക്കയോ സംസാരിച്ചിരിക്കുന്നു  ഒളിഞ്ഞു നിനാ ഞങ്ങള്‍ മന്ത്രങ്ങള്‍ പറയുക ആണെന്ന് കരുതി  അഞ്ചു മിനുറ്റ് കയിഞ്ഞതും വിദ്വാന്റെയും  മാളുവിന്‍റെയും
തനി സ്വരൂപങ്ങള്‍  കണ്ട ഞങ്ങള്‍ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നിന്ന്
വിട്ടുപോയ അന്തം തിരിച്ചു വന്ന ഞങ്ങള്‍ എല്ലാവരും പാലമരത്തിന്‍റെ    അടുത്തേക്ക്  ഓടികൂടി 
ജിന്ന് ഗന്ധര്‍വന്‍ വിശ്വാസികളെ  എല്ലാം വിളിച്ചു കൂട്ടി പിറ്റേന്ന് രാവിലെ സബ് രജിസ്ട്രാര്‍
ഓഫീസില്‍ പോയി മാളുവിന്റെയും വിദ്വാന്റെയും കല്യാണം സു മംഗളം നടത്തി .

പാലമാരത്തിന്‍ ചുവട്ടില്‍ നിന്ന് ചീറ്റി പോയാ ആദ്യ രാത്രി ഇതാ  മണിയറയില്‍ നല്ല ഭംഗിയോടെ
(ഇത് വയിച്ച പ്രിയ സഹോദരീ സഹോദരാ എന്‍റെ ഭാവനയില്‍ വന്ന ഒരു സംഭവത്തെ ആണ് 
ഞാന്‍ എഴുതിയിരിക്കുന്നത്  ദയവു ചെയ്തു ഇതിനെ ജാതിമത കണ്ണ് കൊണ്ട് കാണരുത്  എന്ന് അപേക്ഷിക്കുന്നു    നിങ്ങളുടെ അഭിപ്രായം നല്ലതാണെങ്കിലും മോശ മാണെങ്കിലും
കമന്റ്‌ ബോക്സില്‍ എയുതി അറിയിക്കാന്‍  താല്പര്യ പെടുന്നു )

Related Posts Plugin for WordPress, Blogger...
facebook അംഗത്വം ഉള്ളവര്‍ക്ക് "Add a comment" ക്ലിക്ക് ചെയ്തു അഭിപ്രായം രേഖപ്പെടുത്താം ... താഴെ