• ആമുഖം

  ബ്ലോഗ്ഗെര്മാര്‍ക്ക് എല്ലാ വിധ വേര്‍തിരിവുകള്‍ക്കും അപ്പുറം മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നു എന്ന ഒരു പൊതു കാര്യം മുന്‍ നിര്‍ത്തി അല്‍പ സമയം സൗഹൃദം പങ്കിടുവാനും ,പരിചയപ്പ്പെടുവാനും , ബ്ലോഗുകള്‍ പരിചയപ്പെടുതുവാനും, ബ്ലോഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വേണ്ടി രൂപീകരിക്കപ്പെട്ട ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണ് മലയാളം ബ്ലോഗേര്‍സ് എന്ന ഗ്രൂപ്‌ ..

 • മലയാളം ബ്ലോഗേര്‍സ് -നിയമാവലി

  2) എല്ലാ വ്യത്യാസങ്ങള്‍ക്കും അപ്പുറം സാധ്യമാകുന്ന മേഖലകളിലെല്ലാം മലയാളി ബ്ലോഗര്‍മാര്‍ക്ക് ഒരുമിച്ചു സൗഹൃദം പങ്കിടാന്‍ വേദിയൊരുക്കുക ,പുതിയ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുക, എന്നിവയൊക്കെയാണ് ഈ ഗ്രൂപ്പിന്‍റെ ലക്ഷ്യം.

 • മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ

  മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ അംഗങ്ങളുടെ ബ്ലോഗില്‍ നല്‍കുവാന്‍ ഇവിടെ നല്‍കിയിട്ടുള്ള കോഡ് തങ്ങളുടെ ബ്ലോഗിന്റെ സൈഡില്‍ ഒരു HTML/javascript Gadget ഉപയോഗിച്ച് നല്‍കാം

 • ബ്ലോഗേഴ്സ് ചാറ്റ്

  ' മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് '- ഇലെ ' ബ്ലോഗേഴ്സ് ചാറ്റ് ' എന്ന പ്രോഗ്രാമ്മില്‍ ഇത് വരെ നടന്ന ചാറ്റുകള്‍ ഒരുമിച്ചു ഇവിടെ വായിക്കാം ..

 • അംഗങ്ങളുടെ ബ്ലോഗുകള്‍

  മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളുടെ ബ്ലോഗുകളാണ് ഇവിടെ നല്‍കിയിട്ടുള്ളത് ... വിവിധ ഇനങ്ങളിലായി നല്‍കിയിട്ടുള്ള ഈ ബ്ലോഗുകള്‍

ഞാന്‍ വാങ്ങിയ നാനോ

നാനോ കാറിന്റെ സവിശേഷതകള്‍ വര്‍ണ്ണിക്കാനാണ്   ഞാന്‍ ഒരുമ്പെടുന്നത് എന്ന് നിങ്ങള്‍ക്ക്  ഒരു വിചാരം ഉണ്ടെങ്കില്‍ അത് ആദ്യമേ തന്നെ മാറ്റിയേര്  .
പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നുമെങ്കിലും , ഞാന്‍ പറയാന്‍ തുടങ്ങുന്നത് നമ്മുടെ നാട്ടുകാരുടെ ഒരു സ്വഭാവത്തെ  പറ്റിയാണ് .
" ഒരു ലക്ഷത്തിന്റെ കാര്‍ " എന്നാ പരസ്യ വിളംബരം കേട്ടിട്ടാണ് ഒരു വിധം എല്ലാ ഇടത്തരക്കാരെയും പോലെ എന്റെ പിതാശ്രീയും നാനോ ബുക്ക് ചെയ്തത് . ബുക്ക് ചെയ്തത് മുതല്‍ പലരും അടുത്ത് വന്നു അതിന്റെ പോരായ്യമകളെ കുറിച്ചു വാതോരാതെ ഞങ്ങളോട് പറഞ്ഞു . എന്നാല്‍ ഇതൊന്നും കേട്ടിട്ട് അച്ഛനോ ഞാനോ വലിയ കാര്യമായിട്ടെടുത്തില്ല ( അമ്മയും ചേച്ചിയും അങ്ങനെ തന്നെ ).
കാറ് വന്നു , കാറ് കാണാന്‍ കുറെ അഭ്യുദയകാംഷികളും വന്നു . കാറ് അടിമുടി നോക്കി അവര്‍ മൊഴിഞ്ഞു "അകത്തു നല്ല സ്ഥലമുണ്ടല്ലിയോ ? , നല്ല ഉയരവുമുണ്ട് , മൈലേജു ഇരുപതിന് പുറത്തുണ്ട് "
പിന്നെ അല്പം പരിഹാസച്ചിരിയോടെ കൂട്ടിച്ചേര്‍ത്തു" ആപ്പേടെ എഞ്ചിനാ , ആട്ടോയുടെ ശബ്ദവും " എല്ലാ അഭ്യുദയകാംഷികളും ഇത് പറയുമ്പോള്‍ നാനോയേക്കുറിച്ചു എല്ലാം അറിയാവുന്നവരെ പോലെ വാചാലനവുന്നത് ഞാന്‍ കണ്ടു .

റോഡിലുടെ ഞങ്ങള്‍ നാനോയില്‍ കുടുംബസമേതം ഇങ്ങനെ യാത്ര പോകുമ്പോള്‍ ചില വഴിപോക്കര്‍ : " ദേണ്ടഡാ ഒരു ലക്ഷത്തിന്റെ കാറ് പോണു "
 കേള്‍ക്കുമ്പോ ചൊറിഞ്ഞു വരും , അതിന്റെ വീലുകള്‍ റോഡില്‍ മുട്ടിയപ്പോള്‍ തന്നെയായി രണ്ടു . എന്നിട്ടാ  ഇവനൊക്കെ പറയുന്നത് " ഒരു ലച്ചത്തിന്റെ കാറാന്നു" .
സ്ഥിതിഗതികള്‍ ഇതുപോലെ തന്നെ ഒരു ഒന്നരമാസത്തോളം കടന്നു പോയി .

ആയിടയ്ക്കാണ് , ഒരു ദൈവദൂതനെ പോലെ ഞങ്ങളുടെ ഭാഗത്തെ ഏറ്റവും വലിയ പണക്കാരനും , ഏക ബാറുടമയും, അതിലുപരി കുറയധികം വാഹനങ്ങള്‍ കൈവശം ഉള്ള പ്രമാണി . ഇപ്പറഞ്ഞ നാനോയെടുത്ത് . തുടര്‍ന്നരങ്ങേറിയ ഒരു സംഭവം താഴെ വിവരിക്കുന്നു .
--------------------------------------------------------------------------------------

വേലായുധന്‍ കുട്ടി ചേട്ടന്റെ ചായക്കടയിലെ വൈകുന്നേരത്തെ ചായയും കടിയും ഞാന്‍ ഒരിക്കലും ഒഴിവാക്കാറില്ല . അന്നും അതുപോലെ ഒരു ബോണ്ടയും ചായയുമായി ഞാന്‍ കൈയാംകളി നടത്തുന്ന സമയം .
"അല്ല ചേട്ടാ അറിഞ്ഞില്ലേ നമ്മുടെ ജോസഫ്  അച്ചായന്‍ നാനോയെടുത്തെന്നു " വന്ന പാടെ രാഘവന്‍ വേലായുധന്‍ കുട്ടി ചേട്ടനോട് പറഞ്ഞു .
" നേരാണോടെ  നീ പറഞ്ഞത് " വേലായുധന്‍ കുട്ടി ചേട്ടന്‍ ഒരു കട്ടന്‍ ചായ അയാള്‍ക്ക്‌ നേരെ നീട്ടിക്കൊണ്ടു ചോദിച്ചു 
" അല്ല കള്ളം , മുന്നില്‍ ആ മൂത്ത ചെറുക്കനേം വച്ചു അച്ചായന്‍ പോണത് ഞാന്‍ ഈ രണ്ടു കണ്ണുകൊണ്ട് കണ്ടതാ . വര്‍ഗ്ഗിസ്സേട്ടന്‍  ഇത് പറഞ്ഞപ്പോള്‍ ഞാന്‍ അയ്യട എന്നായിപ്പോയി " ഇത് കേട്ട് ബാര്‍ബര്‍ രമേശേട്ടന്‍ മൂക്കത്ത് വിരല്‍ വച്ചു ." വല്ല അബദ്ധവും പറ്റിയതാണോ "
" എങ്ങനെ അബദ്ധം പറ്റാനാ എന്റെ അപ്പന്‍ ജനിക്കുന്നതിനു  മുമ്പേ അവിടെ വാഹനങ്ങളുണ്ട് . പിന്നെ അബദ്ധം പറ്റുവോ ?" ഇത്രയും പറഞ്ഞിട്ട് എന്നോടായി തുടര്‍ന്ന് " ഞാന്‍ അന്നേ പറഞ്ഞില്ലേ നാനോ കൊള്ളാമെന്നു .
"പഭ് " വേലായുധന്‍കുട്ടി ചേട്ടന്‍ രാഘവന്റെ മുഖമടച്ചോന്നാട്ടി
" നിന്റെ അപ്പന്‍ ജനിക്കും മുമ്പേ അവിടെ പട്ടിയുണ്ടായിരുന്നു " രാഘവന്‍ ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റു അമ്പരപ്പോടെ വേലായുധന്‍കുട്ടി ചേട്ടനെ മുഖത്തേക്ക് നോക്കി നിന്നു .
" എന്റെ കുഞ്ഞേ നിങ്ങള് നാനോ വാങ്ങിയപ്പോ ഈ വിവരദോഷി പറഞ്ഞത് എന്താണെന്ന് അറിയാമോ ?" വേലായുധന്‍കുട്ടി ചേട്ടന്‍ എന്നോട് ചോദിച്ചു .
" നാനോയിക്ക് ആപ്പേടെ എഞ്ചിനാ , അതിലും ഭേദം ഒരു ആപ്പേ മേടിക്കുന്നതാ  ഒന്നുമില്ലെങ്കിലും വാഴക്കൊലയും ചേനയുമൊക്കെ ചന്തേ കൊണ്ടുപോയി വിക്കാല്ലോന്നു "
രാഘവന്‍ ഒരു ചമ്മലോടെ എന്നെ നോക്കി
"അല്ല പിന്നെ ഒരു പണിയും ചെയ്യാതെ ഇവിടക്കുടെ തേരാപ്പാര നടക്കുന്ന ഇവനൊക്കെ വാഴക്കൊലയും ചേനയും ചന്തയില്‍ കൊടുക്കണം പോലും , എന്തുവാടാ നിന്റെ വീട്ടില്‍ തന്നെ വാഴക്കൊലയും ചേനയും ഉണ്ടാവുമോ ? " ഒറ്റയിറക്കിനു ചൂട് ചായയും കുടിച്ചു പറ്റു പുസ്തകത്തില്‍ എഴുതി വച്ചു രാഘവന്‍ ഇറങ്ങി നടന്നു .

" രാഘവോ , നീ നാനോ വാങ്ങാന്‍ പോകുവാന്നു കേട്ട് ഒള്ളതാ " എതിരെ വന്ന പിള്ള ചേട്ടന്‍ ചോദിച്ചു
" ഇല്ല പിള്ള കൊച്ചാട്ടാ , അവന്‍ ആപ്പേ മേടിക്കാന്‍ പോകുവാ . വാഴക്കൊലേം ചേനേം ചന്തേ കൊണ്ട് പോണമെന്ന് "രമേശേട്ടന്‍ ഇത് പറയുമ്പോള്‍ കടയിലിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു കൊണ്ട് ഒരു സ്വരത്തില്‍ വിളിച്ചു "ആപ്പേ.....പൂയി.."

വാര്‍ത്ത : ഡ്രൈവിംഗ് പരിശിലത്തിനിടെ ഞാന്‍ ഇഷ്ടികപ്പുറത്ത് കയറ്റി , സാമാന്യം നല്ലൊരു ചളുക്ക്‌ പുതിയ വണ്ടിക്കു നല്‍കിയിട്ടുണ്ട് .
കമന്റു  :എന്തായാലെന്താ ചങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെ

http://www.dpkv.in/2011/01/blog-post_09.html

Author

ഡി.പി.കെ

വെറുതെ ചൊറിയും കുത്തിയിരിക്കും , അത് കണ്ടു നാട്ടുകാര്‍ വല്ലതും പറഞ്ഞാലോ എന്ന ഭയം കാരണം എന്തേലും എഴുതും Spread the Love Black_Twitter_Bird

Follow Me on Twitter !

9 comments:

ഡി.പി.കെ,
നന്നായിട്ടുണ്ട്. നമ്മുടെ പൊതുജനത്തിന്റെ സ്വഭാവം നന്നേ വരച്ചു കാട്ടിയിട്ടുണ്ട്.
എനിക്ക് കാറില്ല.കാറുകളെ പറ്റി വലിയ വിവരവും ഇല്ല.വാങ്ങാൻ മണിയുമില്ല.മണികിട്ടാൻ പണിയുമില്ല. എങ്കിലും ഒരു നനോയെങ്കിലും വാങ്ങണമെന്ന് വ്യാമോഹം ഇല്ലാതെയുമില്ല.നാനോ കാറു മോശമാണെന്ന് എന്നോടും ചിലർ പറഞ്ഞു.
പക്ഷെ ഒരിക്കൽ ഒരു ബൈക്ക് യാത്രയ്ക്കിടയിൽ ഒരു നനോ കാർ കണ്ട ഞാൻ ബ്ലോഗ്ഗറും കവിയുമായ അനിൽ കുര്യാത്തിയോട് ഇതു പറഞ്ഞപ്പോൾ കുര്യാത്തി പറഞ്ഞത്:
“പാവപ്പെട്ടവർ കാറുവാങ്ങുന്നതിലുള്ള അസഹിഷ്ണുത കൊണ്ട് ചിലോന്മാർ പറഞ്ഞുണ്ടാക്കുന്നതായിരിക്കും!“

@ഇ.എ.സജിം തട്ടത്തുമല പാവപ്പട്ടവര്‍ക്ക് അത് ബെന്സാണ് ഭായ്

@ഡി.പി.കെ ഹ ഹ ഹ അങ്ങനെയെങ്കില്‍ ഒരു 'പാവപ്പെട്ടവന്റെ ബെന്‍സ്‌' വാങ്ങിയിട്ട് തന്നെ കാര്യം ..ഒരു പതിരുപതിനായിരം രൂപയ്ക്കു കിട്ടുമല്ലോ ..അല്ലെ ...

ഇത് അനുഭവ കഥയാണോ ..ഡി പി കെ ?

അങ്ങനെയാണെങ്കില്‍ വേണ്ട ..വെറുതെ കാറും മേടിച്ചു നാട്ടുകാരുടെ മുഷിച്ചില്‍ കേള്‍ക്കണ്ടല്ലോ ..

ഇത് പോലൊരു കാറിന്റെ കഥ ദാ ഇവിടെ വായിക്കാം ...ഇത് പാവപ്പെട്ടവനല്ല ..ഗള്‍ഫ്‌ മുതലാളിയാ ..വായിച്ചു നോക്കണം കേട്ടോ ...

@Noushad Vadakkel കുറച്ചൊക്കെ സ്വന്തം തന്നെ , പിന്നെ ഈ മുഷിച്ചില്‍ adyaththe kurachu naal അനുഭവിച്ചാല്‍ മതി . കുറേശ്ശെ മാറിക്കോളും

ഒരു ലക്ഷം രൂപയ്ക്ക് സാധനം ലഭ്യമാക്കുമെന്നു പറഞ്ഞിട്ട് അവസാനം ഫുള്ളോപ്ഷന് രണ്ടിനടുത്താണു വില. അതിനാല്‍ നാനോ തല്ലിപ്പൊളിയാണെന്നു പറയാന്‍ ഞാനുമുണ്ടേ !!!!....അല്പം കൂടി കാശുമുടക്കിയാല്‍ പാവപ്പെട്ടവര്‍ക്ക് ആള്‍‌ട്ടോ വാങ്ങിക്കൂടെ ?!

@നിസ്സഹായന്‍ ധങ്ങനെ പറയരുത് , വാങ്ങിപ്പോയവര്‍ തലയില്‍ മുണ്ടിട്ടു നടക്കണം എന്നാണോ പറഞ്ഞു വരുന്നത്

നാനോ ഡീസല്‍ ഇറങ്ങുന്നുണ്ടത്രേ... മൈലേജ് നാല്‍പ്പതു(?) കി.മി. എന്ന് കാറിനെപ്പറ്റി വിവരമുള്ള ഒരു സുഹൃത്ത്‌ പറഞ്ഞു.. ബുക്ക് ചെയ്യാന്‍ ഉറപ്പിച്ചിരിക്കുകയാ.. ഇനി അതാ നല്ലത്. പെട്രോളും ലാഭിക്കാം പാര്‍ക്കും ചെയ്യാം റോഡിലൂടെ സുഖമായി(തിക്കിത്തിരക്കി മുന്നിലെത്തി) ഓടിക്കുകയും ചെയ്യാം...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
facebook അംഗത്വം ഉള്ളവര്‍ക്ക് "Add a comment" ക്ലിക്ക് ചെയ്തു അഭിപ്രായം രേഖപ്പെടുത്താം ... താഴെ