"അനാഥത്വത്തിലേക്ക് തള്ളിയിടുന്ന വാര്‍ധക്യം" എന്ന വിഷയത്തെ ആസ്പദമാക്കി മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് സംഘടിപ്പിച്ച കവിത മത്സരം സമാപിച്ചു. മത്സരത്തിനു ലഭിച്ച പന്ത്രണ്ടോളം കവിതകളില്‍ നിന്നു, അനസ് മാളയുടെ "ചുളി വീണ വിരലുകള്‍ ", ഫൌസിയ .ആര്‍ ന്റെ "അന്തിക്ക് ", ഹക്കീം മോന്‍സ് ചെറൂപ്പയുടെ "ഈ പാത ഇവിടെ തീരുന്നു " എന്നീ കവിതകളെ മികച്ച കവിതകളായി ജൂറികള്‍ തിരഞ്ഞെടുത്തു.
ഫേസ് ബുക്കിലെ "കാവ്യാനുയാത്രികര്‍" കവിതാ ഗ്രൂപും , സൈകതം പബ്ലിക്കെഷനും കൂടി മലയാളത്തിലെ സൈബര്‍ ഇടങ്ങളില്‍ എഴുതുന്ന മികച്ച കവിതകള്‍ ഉള്‍പ്പെടുത്തി ഒരു സമാഹാരം ഇറക്കുന്നുണ്ട്. ഇതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. തിരഞ്ഞെടുത്ത ഈ മൂന്നു കവിതകളും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്. അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ മത്സരം ഇനിയും ഇത്തരം മത്സരം സംഘടിപ്പിക്കാന്‍ കൂടുതല്‍ പ്രചോദനമാകുന്നു എന്ന് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് അട്മിന്‍സ് അറിയിച്ചു.
ജൂറികള്‍
7 comments:
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
ആശംസകള്‍..ഇനിയും നല്ല കവിതകള്‍ വിരിയട്ടെ...
അഭിനന്ദനങ്ങള്‍ !
കൂട്ടായ്മയ്ക്ക്, അതിലൊരു സ്മൈലായ ഇസ്മയിലിക്കക്ക്
എല്ലാവര്‍ക്കും നന്ദി.
നല്ല സന്തോഷം.
അനസിനും മോന്‍സിനും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.
വിജയികള്‍ക്കും സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍ ......
അഭിനന്ദനങ്ങള്‍
പ്രിയ കവി സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ