• ആമുഖം

  ബ്ലോഗ്ഗെര്മാര്‍ക്ക് എല്ലാ വിധ വേര്‍തിരിവുകള്‍ക്കും അപ്പുറം മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നു എന്ന ഒരു പൊതു കാര്യം മുന്‍ നിര്‍ത്തി അല്‍പ സമയം സൗഹൃദം പങ്കിടുവാനും ,പരിചയപ്പ്പെടുവാനും , ബ്ലോഗുകള്‍ പരിചയപ്പെടുതുവാനും, ബ്ലോഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വേണ്ടി രൂപീകരിക്കപ്പെട്ട ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണ് മലയാളം ബ്ലോഗേര്‍സ് എന്ന ഗ്രൂപ്‌ ..

 • മലയാളം ബ്ലോഗേര്‍സ് -നിയമാവലി

  2) എല്ലാ വ്യത്യാസങ്ങള്‍ക്കും അപ്പുറം സാധ്യമാകുന്ന മേഖലകളിലെല്ലാം മലയാളി ബ്ലോഗര്‍മാര്‍ക്ക് ഒരുമിച്ചു സൗഹൃദം പങ്കിടാന്‍ വേദിയൊരുക്കുക ,പുതിയ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുക, എന്നിവയൊക്കെയാണ് ഈ ഗ്രൂപ്പിന്‍റെ ലക്ഷ്യം.

 • മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ

  മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ അംഗങ്ങളുടെ ബ്ലോഗില്‍ നല്‍കുവാന്‍ ഇവിടെ നല്‍കിയിട്ടുള്ള കോഡ് തങ്ങളുടെ ബ്ലോഗിന്റെ സൈഡില്‍ ഒരു HTML/javascript Gadget ഉപയോഗിച്ച് നല്‍കാം

 • ബ്ലോഗേഴ്സ് ചാറ്റ്

  ' മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് '- ഇലെ ' ബ്ലോഗേഴ്സ് ചാറ്റ് ' എന്ന പ്രോഗ്രാമ്മില്‍ ഇത് വരെ നടന്ന ചാറ്റുകള്‍ ഒരുമിച്ചു ഇവിടെ വായിക്കാം ..

 • അംഗങ്ങളുടെ ബ്ലോഗുകള്‍

  മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളുടെ ബ്ലോഗുകളാണ് ഇവിടെ നല്‍കിയിട്ടുള്ളത് ... വിവിധ ഇനങ്ങളിലായി നല്‍കിയിട്ടുള്ള ഈ ബ്ലോഗുകള്‍

<< ബ്ളോഗര്‍മാര്‍ സൂക്ഷിക്കുക !! >>
((ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതായും വ്യക്തമായും കാണാം))----------------------------

ഈ ഇംതിയാസ് ഇംതിയാസ് എന്നാരെങ്കിലും കേട്ടിട്ടുണ്ടോ...?
(ങേ..പൊന്നപ്പനോ..പൊന്നപ്പനല്ലെടാ തങ്കപ്പന്‍ ! തങ്കപ്പന്‍ !!)
----------------------------
ഇല്ല ബ്ലോഗ് വായിക്കാത്തവര്‍ക്ക് ഈ പേരു അത്ര സുപരിചിതമാവാന്‍ വഴിയില്ല...
അവര്‍ക്കെന്ത് ബെര്‍ളി തോമസ് അവര്‍ക്കെന്ത് ബഷീര്‍ ? (അവര്‍ക്കെന്ത് നൗഷാദ് അകമ്പാടം!!)
----------------------------
ഒരു ബ്ലോഗ്ഗറുടെ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച്..
ഭാര്യയുടെ കണ്ണുവെട്ടിച്ച് അതൊന്നു എഴുതിപോസ്റ്റാനുള്ള പങ്കപ്പാടിനെക്കുറിച്ച്..
പോസ്റ്റു ചെയ്ത് ആദ്യം വരുന്ന കമന്റ് കാണും വരേയുള്ള നെഞ്ചിടിപ്പിനെക്കുറിച്ച്..
കമന്റുകള്‍ ഒന്നൊന്നായി പൊങ്ങി വരുമ്പോള്‍ മനസ്സിനുണ്ടാവുന്ന ആഹ്ളാദത്തെക്കുറിച്ച്..
ഫോളോവേഴ്സ് കൂടുമ്പോള്‍ "ഹ ഞാനാളു കൊള്ളാമല്ലോ" എന്ന നിഗൂഡ പരമാനന്ദത്തെക്കുറിച്ച്..
അതൊന്നും ഈ ബ്ലോഗെഴുതാത്തവന്മാര്‍ക്കറിയില്ലല്ലോ..
കമന്റ് വരാത്ത പോസ്റ്റു പോലെ അവരുടെ ജീവിതം നിര്‍ജീവമെന്നു ഒരു ബ്ലോഗര്‍ കരുതിയാല്‍ നമ്മളെങ്ങനെ കുറ്റം പറയും?
----------------------------
എന്നാല്‍ ബ്ലോഗ് വായിക്കുന്നവരും ബ്ലോഗ് എഴുതുന്നവരും ഇംതിയാസിനേയും പുള്ളിയുടെ പ്രസിദ്ധബ്ലോഗ്"ആചാര്യനേയും" അറിയാതിരിക്കാന്‍ വഴിയില്ല!
----------------------------
ആ ഇംതിയാസ് മലയാള ബ്ലോഗ്ഗേഴ്സിനുമേല്‍ ഹിഡന്‍ അജന്‍ഡയുമായി ഒരു വന്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്ന ഞെട്ടിക്കുന്ന വിവരം അറിയിക്കാനാണീ കുറിപ്പ്.
----------------------------
സുന്ദരനും സുമുഖനും സര്‍‌വ്വോപരി "ആചാര്യന്‍ " എന്ന ബ്ലോഗിന്റെ ഉടമസ്ഥനും മറ്റു ബ്ലോഗുകളെയൊന്നും ഫോളോ ചെയ്യാതെ നാട്ടിലെ സുന്ദരിമാരെ മാത്രം ഫോളോ ചെയ്യുന്നവനുമായ ഇംതിയാസ് എന്ന ചെറുപ്പക്കാരന്റെ ശല്ല്യം സഹിക്കവയ്യാതെ നാട്ടുകാര്‍ പിരിവെടുത്ത് ഗള്‍ഫിലേക്ക് കയറ്റിയയക്കുന്നിടത്താണു ഈ കഥയുടെ തുടക്കം.
----------------------------
എന്നാല്‍ ഗള്‍ഫ് നാടുകളിലുള്ള ഇംതിയാസിന്റെ നാട്ടുകാര്‍ അതാതു നാടുകളിലെ ഭരണാധിപന്മാരെ കണ്ട് ആപത്ത് വരുന്നത് മുന്‍ കൂട്ടി അറിയിക്കുകയും അന്നേരെമെങ്കിലും അല്പം ബുദ്ധി കാണിച്ച സൗദി അറേബ്യ, യൂ.ഏ.ഈ, ബഹ്റൈന്‍ , ഖത്തര്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ ഭരണാധിപന്മാര്‍ ഇവിടെത്തെ യുവതലമുറ കൂടുതല്‍ വഴി തെറ്റിപ്പോവുമെന്ന കാരണം മുന്‍ നിര്‍ത്തി ഇയാള്‍ക്ക് വിസ പാസ്സാക്കാന്‍ തയ്യാറായില്ല.
----------------------------
അതില്‍ പിന്നെ നാട്ടുകാരെല്ലാം കൂടിയാലോചിച്ച് ഇദ്ദേഹത്തെ
രണ്ടും കല്പ്പിച്ച് ഇറാക്കിലേക്കാണു (ഞെട്ടണ്ട..നമ്മുടെ അതേ ഇറാക്കിലേക്ക് തന്നെ!) കയറ്റിയയച്ചത്.
----------------------------
ഇറാക്കില്‍ എത്തിയ ഇംതിയാസ് എന്ന ആചാര്യന്‍ തന്നെ ഒഴിവാക്കിയ മറ്റ് അറബ് രാഷ്ട്രങ്ങളെ ഒരു പാഠം പഠിപ്പിക്കണമെന്ന ശപഥമെടുക്കുകയും അവിടങ്ങളിലെ സമ്പത് ഘടനയെ ഒരു പരിധിവരെ താങ്ങി നിര്‍ത്തുന്നത് ഇന്ത്യന്‍ പ്രവാസികള്‍ പ്രത്യേകിച്ച് മലയാളികള്‍ ആണെന്നുള്ള തിരിച്ചറിവ് മുന്‍ നിര്‍ത്തി ഒരു വന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തു.
----------------------------
ദെന്താന്നു വെച്ചാല്‍ ഇവിടങ്ങളിലെ ഓഫീസുകളില്‍ ,ഐ.ടി.സ്ഥാപനങ്ങളില്‍ ,കപ്യൂട്ടര്‍ ഷോപ്പുകളില്‍ ,നെറ്റ് കഫേകളില്‍ ,ഹോട്ടലുകളില്‍ ,ട്രേഡിംഗ് കമ്പനികളില്‍ ,തുറമുഖ ഓഫീസുകളില്‍ , എണ്ണകമ്പനികളില്‍ ,കണക്കെഴുത്ത് ആപ്പീസുകളില്‍ തുടങ്ങി നേരെ ചൊവ്വേ പണിയെടുക്കാത്ത സ്വദേശികളെ പേരിനുമാത്രം ഉള്‍പ്പെടുത്തുന്ന ഇത്തരമിടങ്ങളില്‍ ചുറു ചുറുക്കോടെ പണിയെടുക്കുന്ന മലയാളി പ്രൊഫഷണലുകള്‍ , ജോലി കഴിഞ്ഞ് റൂമിലെത്തിയാല്‍ ഇന്റര്‍നെറ്റില്‍ നിന്നും ടോറന്റ് വഴി സിനിമ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവര്‍ ,യൂട്യൂബ് വൈജാത്യം ആസ്വദിക്കുന്നവര്‍ , ഗൂഗിള്‍ ടാക്കിലും മെസ്സഞ്ജറിലും ഓര്‍ക്കൂട്ടിലും കൂട്ടത്തിലുമൊക്കെ പോയി പെണ്ണും കുടുംബവും മറന്ന് ചാറ്റ് ചെയ്ത് സമയം കളയുന്നവര്‍ , ബ്ലോഗെഴുത്തിലും വായനയിലും താല്പ്പര്യമുള്ളവര്‍ തുടങ്ങി പ്രവാസിമലയാളികളിലെ നാഡിയും ഞരമ്പുമായി വര്‍ത്തിക്കുന്ന ഇവരെ വലയിലാക്കാന്‍ ഫേസ് ബുക്കില്‍ മലയാളി ബ്ലോഗ്ഗേഴ്സ് എന്ന ഒരു ഓപണ്‍ ഗ്രൂപ്പ് തുറക്കുകയായിരുന്നു ഇംതിയുടെ മാസ്റ്റര്‍ പ്ളാന്‍ .
----------------------------
ഇതൊരു സൗജന്യ സേവനമല്ലേ ആര്‍ക്കുവേണമെങ്കിലും തുടങ്ങാമല്ലോ എന്ന് നിസ്സാരവല്‍ക്കരിക്കുന്നിടത്താണു ഇയാളുടെ വക്ര ബുദ്ധിയെ പറ്റി നാം ആശ്ചര്യപ്പെടേണ്‍ടത്.
----------------------------
തന്റെ അവസരോചിതവും കുറിക്ക് കൊള്ളുന്നതുമായ പോസ്റ്റുകളിലൂടെയും ഹൃദ്യമായ് നര്‍മ്മവും കടുത്ത വിമര്‍ശനപാടവ സ്വഭാവവുമുള്ള കമന്റുകളിലൂടേയും തുടക്കം മുതലേ മലയാളത്തിലെ എണ്ണം പറഞ്ഞ ബ്ലോഗ്ഗുകളിലെല്ലാം സജീവമായിരുന്ന ഇയാള്‍ക്ക് ശ്രീ.വള്ളിക്കുന്ന് ബഷീര്‍ അടക്കം പ്രമുഖരുടെ പിന്തുണ തുടക്കം മുതലേ നേടിയെടുക്കാന്‍ ശ്രദ്ധിച്ചിരുന്നു.
----------------------------
ബഷീറിന്റെ അനുഗ്രഹാശംസകളോടെ തുടങ്ങിയ ഈ ഗ്രൂപ്പിലെ ആദ്യ ഇര തന്നെ ശ്രീ ബഷീര്‍ ആയി മാറി എന്നത് വിധിയുടെ മറ്റൊരു വിളയാട്ടം എന്ന രീതിയില്‍ വേണം കാണാന്‍ .
തന്റെ വള്ളിക്കുന്ന് എന്ന ബ്ലോഗ് ലോകം വിട്ട് വല്ലപ്പോഴും ബെര്‍ളിത്തരങ്ങളില്‍ മാത്രം കമന്റിട്ട് ഓടിപ്പോയിരുന്ന ഇയാള്‍ ഐ മീന്‍ ഇദ്ദേഹം ഈ ഗ്രൂപ്പില്‍ സജീവമായതോടെ മലയാളത്തിലെ ഏറ്റവും തല്ലിപ്പൊളി ബ്ലോഗ്ഗ് എന്ന ഖ്യാതി നേടി നാണവും മാനവുമില്ലാതെ വിളറി നില്‍ക്കുന്ന "എന്റെ വര" എന്ന ബ്ലോഗ്ഗിന്റെ വരേ ഫോളോവര്‍ ആകാനും അതിന്റെ വിവരം കെട്ട അഡ്മിനിസ്റ്റ്രേറ്റര്‍ വണ്‍ മിസ്റ്റര്‍ നൗഷാദ് അകമ്പാടം എന്ന സെന്‍സും സെന്‍സിബ്ലിറ്റിയുമില്ലാത്ത ബ്ലോഗ്ഗറുടെ തുരുമ്പെടുത്ത പോസ്റ്റുകള്‍ക്ക് വരെ മികച്ച കമന്റുകള്‍ നല്‍കാനും ഒട്ടും മടികാണിക്കാതെയായി എന്നു പറഞ്ഞാല്‍ മതിയല്ലോ.
----------------------------
ബൂലോകത്തെ പുലിപ്പട്ടം നേടിയവര്‍ ഇങ്ങനെ തേരാ പാരാ നടന്ന് കമന്റിട്ടാല്‍ അവരുടെ എന്തോ ഒരു സാധനം നഷ്ടപ്പെട്ടു പോകുമെന്നും മമ്മൂട്ടി പറഞ്ഞാലും മല മറിഞ്ഞു വന്നാലും മറ്റു ബ്ലോഗില്‍ കമന്റേ ഇടാത്ത തങ്ങളുടെ കണ്ണിലുണ്ണി ശ്രീ.ബെര്‍ളി തോമസിനെ കണ്ട് ഇദ്ദേഹം പഠിക്കണമെന്നും ഒരു ബെര്‍ളിഫാന്‍ ചൂണ്ടിക്കാട്ടിയത് ഈ സാഹചര്യത്തിലായിരുന്നു.
----------------------------
ഈ ഗ്രൂപ്പ് മൂലം കവിതകളെഴുതി കൈ കുഴങ്ങിപ്പോയ മറ്റൊരു ബലിയാടാണു ഈയിടെ "ഒറ്റവരിയുടെ രാജകുമാരന്‍" എന്ന കവിപട്ടം സ്വന്തമാക്കിയ പ്രശസ്ത എഴുത്ത്കാരനും ബ്ലോഗ്ഗറുമായ ശ്രീ.ഉസ്മാന്‍ ഇരിങ്ങാട്ടിരി. അര്‍ത്ഥ സമ്പുഷ്ടവും പ്രാസഭംഗിയേറിയതുമായ കാവ്യ ശകലങ്ങളുടെ രചയിതാവ് എന്ന നിലയില്‍ അനുഗ്രഹീതനായ ഇദ്ദേഹം ഇപ്പോള്‍ ഈ ഗ്രൂപ്പിലെ മറ്റൊരു സജീവ അംഗമാണു. തന്റെ ജോലി സമയത്തിനിടക്കും ഗ്രൂപ്പില്‍ ചാറ്റിങ്ങിനും കമന്റ് എഴുതാനും സൃഷ്റ്റികള്‍ പോസ്റ്റാനും സമയം കണ്ടെത്തുന്ന ഇദ്ദേഹം ആചാര്യന്‍ ഇംതിയാസിന്റെ അഭിപ്രായത്തില്‍ ഒരു മുതല്‍ക്കൂട്ടാണു.
----------------------------
ഈ ഗ്രൂപ്പിന്റെ മറ്റൊരു വാഗ്ദ്ധാനമാണു ശ്രീ.അക്ബര്‍ അലി.(ചാലിയാര്‍ ) തന്റെ പോസ്റ്റുകളും കാത്ത് കണ്ണിലെണ്ണയൊഴിച്ചിരിക്കുന്ന സ്വന്തം ബ്ലോഗ്ഗിനെ മറന്ന് ഇദ്ദേഹം ഇപ്പോള്‍ സദാ നേരവും ഈ ഗ്രൂപ്പിലെ സഹൃദങ്ങളിലും നര്‍മ്മ ഭാഷണങ്ങളിലും മുഴുകി രാവെന്നും പകലെന്നും നോക്കാതെ ഓരോ ത്രെഡിലും കയറിയിറങ്ങി സമയം കളയുകയാണു. സ്വന്തം ബ്ലോഗ്ഗിനെ മറന്നുള്ള ഈ സദാചാര വിരുദ്ധതക്കെതിരെ അദ്ദേഹത്തിന്റെ ഫോളോവേഴ്സ് ഗൂഗിള്‍ ബ്ലോഗ്ഗ് കുടുംബ കോടതിയില്‍ ഒരു കേസ് ഫയല്‍ചെയ്യാനുള്ള തയ്യാറെടുപ്പിലാണു എന്നാണു ഒടുവില്‍ കിട്ടിയ വിവരം.
----------------------------
പൂര്‍ണ്ണ ബ്ലോഗ്ഗിണിയായി നില്‍ക്കുന്ന സ്വന്തം ഭാര്യയെപ്പോലും ശ്രദ്ധിക്കാതെ പുതു ബ്ലോഗ്ഗേഴ്സിനു ഉപദേശം നല്‍കാനും ബ്ലോഗ്ഗിന്റെ ബാലപാഠങ്ങള്‍, ട്രിക്‌സ് ആന്റ് ടിപ്സ് പറഞ്ഞു കൊടുക്കാനും അംഗങ്ങളുടെ ബ്ലോഗ്ഗിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും വേണ്ടി വന്നാല്‍ അവര്‍ക്ക് സ്വന്തമായി ബ്ലോഗ്ഗു തന്നെ ഉണ്ടാക്കി കൊടുക്കുമെന്ന് ശപഥം ചെയ്ത് കയ്യില്‍ ടൂള്‍ ബോക്സുമായി എല്ലായിടവും ചുറുചുറുക്കോടെ ഓടിപ്പാഞ്ഞു നടക്കുന്ന ശ്രീ.നൗഷാദ് വടക്കേല്‍ ആണു തന്റെ മറ്റൊരു പ്രതീക്ഷയെന്നു ആചാര്യന്‍ ഇംതിയാസ് സന്തോഷ കണ്ണീരോടെ അറിയിച്ചു.
സദാ സമയവും നെറ്റിലിരിക്കുന്ന ഇദ്ദേഹം ഗള്‍ഫിലായിരുന്നെങ്കില്‍ ....തന്റെ ആഗ്രഹം എന്നേ നടന്നേനെ എന്നും ആചാര്യന്‍ ആശ പ്രകടിപ്പിച്ചു.
" ഹേ മനുഷ്യാ..നിങ്ങളിങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെബ്ലോഗ്ഗ് ഉണ്ടാക്കാന്‍ കാണിക്കുന്ന ആവേശം നാലു കാശുണ്ടാക്കാന്‍ കാണിച്ചിരുന്നെങ്കില്‍ നമ്മളെന്നേ രക്ഷപ്പെട്ടേനേ" എന്ന പ്രസിദ്ധമായ ബ്ലോഗ്ഗര്‍ ഫലിതം ഇദ്ദേഹത്തെ ഉദ്ദേശിച്ചു കൊണ്ടാണുണ്ടാക്കിയതെന്ന ഒരു കിം‌‌ം‌വദന്തിയും നാട്ടില്‍ ഇപ്പോള്‍ വ്യാപകമാണു.
( ഏറ്റവും കൂടുതല്‍ ബ്ലോഗുക്കള്‍ക്കുടമയായി ഗിന്നസ് ബുക്കില്‍ കയറിപറ്റാനുള്ള കഠിന പരിശ്രമത്തിലാണത്രേ ഇദ്ദേഹം!)
----------------------------
ദുബായിലെ ഷേക്കിന്റെ മൊബൈല്‍ കടയില്‍ സദാ നേരവും പഞ്ചാര വര്‍ത്തമാനവുമായി ചാറ്റ് ബോക്സില്‍ സജീവമായ ബ്ലോഗ്ഗിലെ പുതിയ താരം ഫൈസു മദീന എന്ന പയ്യന്‍സാണു ഈ വലയില്‍ വീണു പോയ മറ്റൊരാള്‍ . ഇണങ്ങിയും പിണങ്ങിയും കെറുവിച്ചും കലഹിച്ചും നടക്കുന്ന ഫൈസുവിന്റെ പ്രകടനം മൂലം ചാറ്റ് ബോക്സില്‍ എപ്പോഴും ഒച്ചയും ബഹളവുമാണു.
----------------------------
കാരണവരുടെ ഗൗരവത്തോടെ ഇടക്ക് വന്ന് എല്ലാംശരിയായി മുന്നോട്ട് പോവുന്നില്ലേ എന്ന് നോക്കി പോവുന്ന പ്രശസ്ത ബ്ലോഗ്ഗര്‍ ഹംസ, മിന്നല്‍ പിണറുപോലെ ജോലിത്തിരിക്കിനിടയില്‍ എത്തിനോക്കി രണ്ട് ഡയലോഗടിച്ച് അതേ വേഗത്തില്‍ മുങ്ങുന്ന നൗഷാദ് കൂടരഞ്ഞി,ഭക്ഷണസമയം നോക്കി കയറിവരുന്ന സലീം.ഈ.പി.,സമദ് കാരാടന്‍ , തെച്ചിക്കോടന്‍ ,പട്ടേപ്പാടം റാംജി, വൈകിയെത്തിയ പ്രമുഖ ബ്ലോഗര്‍ ഇസ്മായീല്‍ (തണല്‍ )ഫൈസുവിനെ വീണ്ടും വലിച്ചിഴച്ച് ബ്ലോഗിലേക്ക് കൊണ്ടുവന്നു എന്ന ആരോപണ വിധേയനായ ചെറുവാടി,ജയന്‍ ദാമോദരന്‍ , അബ്ബാസ് അലി ,ബിജു പാര്‍‌വ്വതി ,ഷാനവാസ് ഇളയോടന്‍ ,നൗഷാദ് കുനിയില്‍ ,ബീമാപ്പള്ളിതുടങ്ങി ഇങ്ങേയറ്റം അരുണ്‍ കുമാര്‍ പ്രഭാകരന്‍ ,കിരണ്‍ രാധാകൃഷ്ണന്‍ ,അബ്ദുള്‍ അസീസ്,മുഹമ്മദ് റഫീക്ക്,നാമൂസ് പെരുവള്ളൂര്‍ ,കിരണ്‍ കെ.ആര്‍ ,അജിത് ജനാര്‍ദ്ദനന്‍ ,സൈനുള്‍ ആബിദ്,നൗഷാദ് കെ.വി,പ്രതീഷ് ദേവ്,ജിക്കൂ വര്‍ഗീസ്,ജമാലുദ്ദീന്‍ ഇടശേരി തുടങ്ങി സജീവമാകാന്‍ തുടങ്ങിയ ഒട്ടനവധി പേര്‍ ഇതിനകം ഈ വലയില്‍ കുടുങ്ങിക്കഴിഞ്ഞു.
----------------------------
സമീപകാലത്ത് കൂടുതല്‍ ശ്രദ്ധേയയാവുകയും അതിന്റെ ലഹരിയില്‍ ഊര്‍ജ്ജം സംഭരിച്ച് ഭര്‍ത്താവിനേയും കുട്ടികളേയും ചോറിനു പകരം കമന്റുകളും ഫോളോവേഴ്സും വെച്ചു വിളംബി രാവും പകലും ഇരുന്ന് എഴുതി തുരുതുരാ പോസ്റ്റുകള്‍ വര്‍ഷിക്കുന്ന സാബിബാവ,അതിസുന്ദരവരികളിലൂടെ ശ്രദ്ധേയയായ കവയത്രി അഞ്ജൂ അനീഷ്,റാണി പ്രിയ,കാന്താരിപ്പെണ്ണ്, ജൂബി ജുബൈരിയ,കെ.എസ്.മിനി ,ഹേമ ഹേമാംബിക,ഹരിപ്രിയ സുരേന്ദ്രന്‍ ,മായാ എസ്.കുമാര്‍ തുടങ്ങിയ ഒട്ടനവധി സുന്ദരി ബ്ലോഗിണിമാരേയും ഈ ഗ്രൂപ്പ് വലയിലാക്കി എന്നത് ഈ ഗ്രൂപ്പിന്റെ സ്വാധീന ശക്തിയെ കാണിക്കുന്നുണ്ട്. ഭര്‍ത്താവിനു നേരത്തിനും കാലത്തിനും ഭക്ഷണമൊരുക്കാന്‍ മടി കാണിക്കുന്ന പല ബ്ലോഗ്ഗിണിമാരും പക്ഷേ ഗ്രൂപ്പില്‍ സമയാസമയം ഹാജരാവാനും കിടിലന്‍ പോസ്റ്റുകളും ലിങ്ക്കളും കമന്റുകളും നിര്‍ബാധം ചൊരിയാനും ഒട്ടും മടികാണിക്കുന്നില്ല.
----------------------------
അഡ്മിനിസ്റ്റ്റേറ്റര്‍ ഇംതിയാസ് ഓര്‍മ്മിക്കുന്നു.
ഞാന്‍ പണ്ട് "കൂട്ടം" സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അംഗമായിരുന്നു.നൂറുകണക്കിനു പേര്‍ സദാ സമയവും അവിടെ ചാറ്റ് ബോക്സിലുണ്‍ടാവും.വന്‍ നഗരത്തിലെ തിരക്കുള്ള റോഡില്‍ പെട്ട കാല്‍നടക്കാരന്റെ അമ്പരപ്പായിരുന്നു തുടക്കത്തില്‍ .
ചാറ്റിംഗ് തുടങ്ങുമ്പോള്‍ എന്നെ ആരും മൈന്റ് ചെയ്യുകയില്ലായിരുന്നു.
ആ ഓര്‍മ്മകള്‍ ഇപ്പോഴും എന്നെ വേട്ടയാടുന്നതിനാല്‍ ഇവിടെ പുതുമുഖങ്ങളെ ഞങ്ങള്‍ പ്രത്യേകം കൈകാര്യം ചെയ്യാന്‍ ശ്രമിക്കാറുണ്ട്.
ഒപ്പം എല്ലാവരും ബ്ലോഗിങ്ങില്‍ താല്പ്പര്യമുള്ളവരായതിനാല്‍ പുതിയ പോസ്റ്റിന്റെ ലിങ്ക് ചേര്‍ക്കാനും ത്രെഡുകളിലൂടേയും കമന്റുകളിലൂടേയും ചാറ്റിംഗിലൂടേയും നിരവധി പേരെ ആകര്‍ഷിച്ച് തങ്ങളുടെ ബ്ലോഗിലേക്കെത്തിക്കാനും ഇത് മൂലം കഴിയുന്നുണ്ട്.
ഇത്തരത്തില്‍ വളരെ പെട്ടന്നുതന്നെ ധാരാളം കമന്റുകളും ഫോളോവേഴ്സിനേയും നേടിയെടുക്കാന്‍ പുതു ബ്ലോഗ്ഗേഴ്സിനു സാധിക്കുന്നു എന്നത് അനുഭവസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
----------------------------
ഈ ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങി ഒന്നു രണ്ട് ആഴ്ചകള്‍ കൊണ്ട് തന്നെ നൂറോളം മെമ്പര്‍മാര്‍ സജീവമായി രംഗത്തേക്ക് വന്നു. ബ്ലോഗ്ഗിങ്ങിന്റെ പരമാവധി സാധ്യതകളെക്കുറിച്ച് അറിവുകള്‍ കൈമാറുക,ഈ രംഗത്തെ നൂതന വാര്‍ത്താ വിശേഷങ്ങള്‍ യഥാസമയം അംഗങ്ങളിലേക്ക് എത്തിക്കുക,അംഗങ്ങളുടെ സൃഷ്ടികള്‍ കൂടുതല്‍ വായനക്കാരിലേക്കെത്തിക്കുക,ബ്ലോഗ് നിര്‍മ്മിക്കാനുള്ള സാങ്കേതിക സഹായം നല്‍കുക, പ്രോഗ്രാമിങും ഗ്രാഫിക്സും വഴങ്ങാത്തവര്‍ക്ക് അതാതു മേഖലകളിലെ പ്രൊഫഷണലുകള്‍ വഴി സഹായം നല്‍കുക തുടങ്ങി ഒട്ടനവധി പദ്ധതികള്‍ തങ്ങള്‍ക്കുണ്ടെന്ന് ആചാര്യന്‍ ഇംതിയാസ് അറിയിച്ചു.
----------------------------
ചുരുക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്ന ബ്ലോഗര്‍മാരേ മാത്രമല്ല എല്ലാവരേയും ഈ വലയില്‍ താന്‍ വീഴ്ത്തുമെന്നും അതിനു ഏതറ്റം വരേ പോകാനും താന്‍ തയ്യാറാണെന്നും മലയാളം ബ്ലോഗ് ഗ്രൂപ്പില്‍ വന്ന് നട്ടം തിരിഞ്ഞ് ഓഫീസ് ജോലികളൊന്നുമെടുക്കാതെ സമയം കളയുന്ന ഒരു പുതിയ സമൂഹമാണു തന്റെ ലക്ഷ്യമെന്നും ആചാര്യന്‍ എടുത്ത് പറഞ്ഞു.
----------------------------
"ഫേസ് ബുക്ക് മൂലം വിവാഹ മോചനങ്ങള്‍ പെരുകുന്നു" എന്ന വാര്‍ത്തക്ക് പിന്നാലേ "ഫേസ് ബുക്ക് - ബ്ലോഗ്ഗിംഗ് മൂലം ഗള്‍ഫില്‍ വന്‍ തോതില്‍ തൊഴില്‍ നഷ്ടങ്ങള്‍ " എന്ന വാര്‍ത്ത വെണ്‍ടക്ക അക്ഷരത്തില്‍ അച്ചടിച്ചു വരുന്ന സുദിനമാണു താന്‍ സ്വപ്നം കാണുന്നതെന്നും അങ്ങനെ എന്നെ ഇറാക്കിലേക്ക് കെട്ടിയെടുപ്പിച്ച എല്ലാവരോടും താന്‍ മധുരപ്രതികാരം ചെയ്യുമെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു കൊണ്ട് ഈ ചെറുപ്പക്കാരന്‍ പറഞ്ഞു നിര്‍ത്തി.
----------------------------
വായന തുടങ്ങി ഇത് മുഴുവന്‍ വായിക്കാനുള്ള മനക്കട്ടിയും തൊലിക്കട്ടിയും നിങ്ങള്‍ കാണിച്ച സ്ഥിതിക്ക് ഈ ഗ്രൂപ്പിലേക്ക് എത്തിച്ചേരാനുള്ള ലിങ്ക് കൂടി താഴെ കൊടുക്കുന്നു.
----------------------------

അവിടെപോയി "ങാഹ! ഇതുകൊള്ളാമല്ലോ..ഞാനിനി ഇവിടെത്തന്നെ കാണുമെന്നൊക്കെ പറഞ്ഞ് അവിടെ അഡിക്റ്റായി മലര്‍ന്നടിച്ച് കിടന്നാല്‍ ദേ, ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം "എന്നെ പഴിക്കരുത്. ഡ്രിങ്ക് യുവറോണ്‍ റിസ്ക്!."
http://entevara.blogspot.com/2010/12/blog-post.html
-http://entevara.blogspot.com/2010/12/blog-post.html---------------------------
****************************************************************


2 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
facebook അംഗത്വം ഉള്ളവര്‍ക്ക് "Add a comment" ക്ലിക്ക് ചെയ്തു അഭിപ്രായം രേഖപ്പെടുത്താം ... താഴെ