ഈ സ്വാതന്ത്ര്യ ദിനം കടന്നു പോകുമ്പോള്‍ നെഹ്‌റു എന്ന ദീര്‍ഘ ദര്‍ശി ആയ ഭരണാധികാരിയുടെ സ്വാതന്ത്ര്യ ഇന്ത്യയില്‍ ആവിഷ്കരിച്ച ബ്രിഹത് പദ്ധധികളില്‍ ഒന്നായ 15 IIT കളില്‍ ഒന്നില്‍, IIT മദ്രാസില്‍ ആണ് ഞാന്‍.
6000ല്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാമ്പസ്. മൂന്ന് ദിവസത്തെ അവധിക്കു പോയ പരമാവധി 2000 പേര്‍ ഒഴിച്ചാല്‍ 4000ല് അധികം വിദ്യാര്‍ഥികള്‍. അട്മിനിസ്ട്രെടിവ് ബ്ലോക്കിന്റെ മുന്നില്‍ കെട്ടിയ ചെറിയ പന്തലില്‍ നിറയാന്‍ പോലും ആളില്ലാതെ അകെ 5000ല്‍ താഴെ പേര്‍.
പതാക ഉയര്‍ത്തിയതിനു ശേഷം ഉള്ള പ്രസംഗം കേട്ട് കൊണ്ടിരിക്കുംബോലാണ് എന്റെ ചെറുപ്പത്തിലെ ചില സ്വാതന്ത്ര്യ ദിന ഓര്‍മ്മകള്‍ മനസിലേക്ക് വന്നത്
ചെറുപ്പം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഉനിഫോര്മിന്റെ അവര്‍തന വിരസതയിലും, "ഹോളി ഫെയിത്ത്" പാടപുസ്തകങ്ങളുടെ ചട്ട കുടിലും കഴിഞ്ഞു പോയി. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഗവ: സ്കൂളില്‍ പഠിക്കാത്തത് ഒരു വലിയ പോരായ്മ ആയിട്ടാണ് എനിക്ക് തോനുനത്
സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ഓട്ടോറിക്ഷ വരില്ല. അദ്ദേഹത്തിനും അന്ന് സ്വാതന്ത്ര്യം ആണന്നു. "വൈദ്യന്‍ കല്‍പ്പിച്ചതും പാല് " എന്ന് പറഞ്ഞ പോലെ നടന്നു പോകണം സ്കൂളിലേക്ക്. രണ്ടു കിലോമീറ്ററില്‍ അധികം ഉണ്ട് നടക്കാന്‍, എന്നാലും രഞ്ജിതേട്ടന്റെയും രജിത ചേചിയുടെയും കൂടെ നടക്കും. കാരണം എന്തെന്നല്ലെ?, വഴിയരികിൽ പല ഭാഗങളിൽ വിവിധ Arts clubകളും കടക്കാരും തരുന്ന പലതരം മിഠായികൾ തന്നെ. എറ്റവുമൊടുവിൽ സ്കൂളിൽ നിന്നും കിട്ടുന്ന മിഠായിയും. എതാണ്ടു 6 സ്ഥലങ്ങളിൽ നിന്നു തീർച്ചയായും മിഠായി കിട്ടും. അപ്പോൾ 6 മിഠായി. എന്നും അച്ച്ൻ കൊണ്ടു വന്നിരുന്നതും, ഇടകു ഞാൻ തന്നെ പോയി വാങ്ങിയതും ഒക്കെ മിഠായി ആണ്. എങ്കിലും ഈ 6 മിഠായികൾക്കു പ്രിത്യേക മധുരം ആണ്.
50ആം സ്വതന്ത്ര്യ ദിനത്തിന്റെ അന്നു പൊയപ്പോളാണു എറ്റവും അധികം സന്തോഷം തോന്നിയതു. അന്നു പതിവിലും അധികം സ്ഥലങളിൽ നിന്ന് മിഠായി കിട്ടി, കൂടാതെ പതാകയുടെ നിറത്തിലുള്ള കേക്കും ലഡ്ഡുവും. സ്ക്കൂളിലും അന്നു ലഡ്ഡു ആയിരുന്നു. രജിതേചിയുടെ 2 മിഠായിയെന്കിലും എനിക്കുള്ളതാണ്.
മിഠായികളോടുള്ള കൌതുകം മാറിയതോടു കൂടി സ്വതന്ത്ര ദിനം എന്നതു ഒരു സ്വതന്ത്ര്യ ദിനം തന്നെ ആയി. 9അം ക്ലാസ് പടിക്കുംബോളാണ് അവസാനമായി പതാക് ഉയർത്തൽ ചടങ്ങിനു സ്കൂളിൽ പൊകുന്നതു. അന്നു എന്റെ അനിയനു കൊടുത്തു എന്റെ എല്ല മിഠായികളും കോളെജിന്റെ വാതിലു കടന്നു പൊയതു ജീവിതത്തിന്റെ സ്വതന്ത്ര്യത്തിലേക്കയപ്പോൾ സ്വതന്ത്ര്യ ദിനം എന്നതു ഒരു പ്രിത്യേക ദിനമായി കാണാൻ പറ്റിയില്ല. വീട്ടിൽ പോയി നല്ല ഭക്ഷണം കഴിക്കാനുള്ള ഒരു നല്ല അവധി ദിനം ആയിരുന്നു ആഗസ്റ്റ് 15.
എതെങ്കിലും വെള്ളചാട്ടത്തിന്റെ അരികിലോ, പച്ചപ്പു നിറഞ്ഞ മലനിരകളിലോ പ്രണയിനിയുടെ കൈ കോർത്തു പിടിചു പ്രക്രിതി ഭംഗി ആസ്വദിക്കുംബോൾ അല്ലെങ്കിൽ കൂട്ടുകാരോടൊത്തു ഒരു ഫോട്ടൊയ്ക്കു പോസ് ചെയ്യുംബോൾ അതു നോക്കി “WHAT A LOVELY PLACE YAAR” എന്നു പറയുംബോൾ മാത്രം തികട്ടി വരുന്ന പ്രക്രിതി സ്നേഹം പോലെയാണ് മെസ്സേജ് ഓഫർ അന്നില്ലാത്തതിനാൽ തലേ ദിവസ്ം ആരിൽ നിന്നോ കിട്ടിയ “ADVANCED INDEPENDENCE DAY WISHES” ഗ്രൂപ്പ് എസ്.എം.എസ് ചെയ്യുന്നവന്റെ ദേശസ്നേഹം. “google image search” ചെയ്തു കിട്ടിയ ഒരു നിശ്ചലമായ പതാക തന്റെ ഫെയിസ്ബുക്ക് വാളിൽ ഇട്ട് അതിന്റെ അടിയിൽ “indpndnce day wishes” എന്നു കമ്മന്റ് എഴുതുന്നവന്റെ ദേശസ്നേഹം.
പത്രങളുടെ മുൻപേജിൽ ഇടതു ഭാഗത്തു പതാകയുടെ പ്രതലത്തിൽ ഒരു ചിത്രവും വായന്കാർക്കു സ്വതന്ത്ര്യ ദിനാശംസകൾ നേരുന്ന അടിക്കുറിപ്പും, റെഡ് ഫൊർട്ടിൽ തന്റെ കടമ നിർവഹിക്കാൻ പതാക ഉയർത്തി തന്റെ P.A എഴുതി തയാറാക്കിയ സ്വതന്ത്ര്യ ദിന സന്ദേശവും പറയുന്ന പ്ര്ധാന മന്ത്രി. ഇങനെ ഓരോ സ്വന്തന്ത്ര്യ ദിനങളും കട്ന്നു പോകും.
സ്വതന്ത്ര്യം ലഭിചതു ഇനിയും എല്ല കൊല്ലവും ഓർമിക്കണ്ട കാര്യമുണ്ടൊ എന്നു ചോദിക്കുന്ന ഒരു തലമുറയിലേക്കാണോ നമ്മൾ വളർന്നു വരുന്നതു.??