• ആമുഖം

  ബ്ലോഗ്ഗെര്മാര്‍ക്ക് എല്ലാ വിധ വേര്‍തിരിവുകള്‍ക്കും അപ്പുറം മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നു എന്ന ഒരു പൊതു കാര്യം മുന്‍ നിര്‍ത്തി അല്‍പ സമയം സൗഹൃദം പങ്കിടുവാനും ,പരിചയപ്പ്പെടുവാനും , ബ്ലോഗുകള്‍ പരിചയപ്പെടുതുവാനും, ബ്ലോഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വേണ്ടി രൂപീകരിക്കപ്പെട്ട ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണ് മലയാളം ബ്ലോഗേര്‍സ് എന്ന ഗ്രൂപ്‌ ..

 • മലയാളം ബ്ലോഗേര്‍സ് -നിയമാവലി

  2) എല്ലാ വ്യത്യാസങ്ങള്‍ക്കും അപ്പുറം സാധ്യമാകുന്ന മേഖലകളിലെല്ലാം മലയാളി ബ്ലോഗര്‍മാര്‍ക്ക് ഒരുമിച്ചു സൗഹൃദം പങ്കിടാന്‍ വേദിയൊരുക്കുക ,പുതിയ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുക, എന്നിവയൊക്കെയാണ് ഈ ഗ്രൂപ്പിന്‍റെ ലക്ഷ്യം.

 • മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ

  മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ അംഗങ്ങളുടെ ബ്ലോഗില്‍ നല്‍കുവാന്‍ ഇവിടെ നല്‍കിയിട്ടുള്ള കോഡ് തങ്ങളുടെ ബ്ലോഗിന്റെ സൈഡില്‍ ഒരു HTML/javascript Gadget ഉപയോഗിച്ച് നല്‍കാം

 • ബ്ലോഗേഴ്സ് ചാറ്റ്

  ' മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് '- ഇലെ ' ബ്ലോഗേഴ്സ് ചാറ്റ് ' എന്ന പ്രോഗ്രാമ്മില്‍ ഇത് വരെ നടന്ന ചാറ്റുകള്‍ ഒരുമിച്ചു ഇവിടെ വായിക്കാം ..

 • അംഗങ്ങളുടെ ബ്ലോഗുകള്‍

  മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളുടെ ബ്ലോഗുകളാണ് ഇവിടെ നല്‍കിയിട്ടുള്ളത് ... വിവിധ ഇനങ്ങളിലായി നല്‍കിയിട്ടുള്ള ഈ ബ്ലോഗുകള്‍

മലബാരീങ്ങളും , ആല്‍ബങ്ങളും .........................


പ്രിയരില്‍ പ്രിയരായ പ്രിയ വായന ശിരോമണി മുത്ത് രോമാഞ്ച, തോലാഞ്ച കഞ്ചകങ്ങളേ..............


ആദ്യമായി വിനീത വിനയ പാമര കുലജാതനായ ഞാന്‍, ബഹുമാന്യരായ താങ്കളിലേക്ക് ഒരു അഭ്യര്‍ത്ഥനയെ
നിട്ടൂര, നിഷ്ഠൂരത്തോടെയ് സമര്‍പ്പിക്കട്ടേ ....!!


വിദ്യാ ദരിദ്രനും സര്‍വ്വോപരി സംസ്ക്കാര ശൂന്യനും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തകനുമായ ഞാന്‍ കുത്തി
കുറിക്കുന്ന എഴുത്തോലകളില്‍ എന്‍ പ്രിയ ദോസ്തും സഹയാത്രികനുമായ അക്ഷര പിശാചിന്‍റെ

കൈ കടത്തല്‍ ഉണ്ടാവാം ..............

ആ പഹയനേ ഞാന്‍ മൂന്നു ത്വലാഖ് ചൊല്ലി പിരിച്ചിട്ടും, കെട്ട് താലി പൊട്ടിച്ചിട്ടും അവന്‍ എന്നെ
വിട്ടുപോകുന്നില്ല നിങ്ങള്‍ മാപ്പാക്കിയാലും...!!!
എന്റെ തലവര തലോടിയാലോ? കരളിലെ അഴുക്ക് കാഴുകിയാലോ? പോകില്ല, എന്നത്
അരക്കിട്ടുറപ്പിച്ച സത്യമാണ്.!

പറഞ്ഞു പറഞ്ഞു പാറപ്പുറം കയറിയത് ഞാനറിഞ്ഞില്ല. നമുക്ക്, സംഗതിയിലേക്ക് വരാം. 'ശിലാ യുഗം'
എന്നൊക്കെ പറയുന്ന പോലെ, ഇപ്പോള്‍ 'സംഗതി', ഷഡജ, ടെമ്പോ യുഗമാണല്ലോ?
മലബാറിന്‍റെ വിരിമാരിലേ മാദക മോഹന... മൊയ്തീന്‍ മാധവ മാത്യുമാരെല്ലാം ഇപ്പോള്‍
ആല്‍ബം പിടി സംവിധാന അഭിനയ നടന വൈഭവത്തിന്‍റെ ഉത്തുംഗ ശ്രിങ്കത്തില്‍ ഇരിക്കുന്ന
ആല്‍ ബിസ്ട്ടുകള്‍ ആണ് .

കണ്ണില്‍ കണ്ട കപ്പലണ്ടി കച്ചവടക്കാരനും കശാപ്പുക്കാരനും ഒക്കെ ചെയ്യാന്‍ പറ്റുന്ന ഒരു 'ജോലി'യാണ്
മലബാറില്‍ ആല്‍ബം പിടിക്കല്‍. ആല്‍ബം പിടിക്കുക എന്നത് ഈ അഞ്ചു അപരാധങ്ങളും ചെയ്ത 'കൂതറകള്‍ക്ക്' ഒരു ഹരമാണ് .

ആരാന്‍റെ പെണ്‍മക്കളേ വ്യാജ പ്രേമം നടിച്ച്, ബീച്ചിലും പാര്‍ക്കിലും കൊണ്ടുപോയി മരം ചുറ്റി കളിച്ചാല്‍ പഴയ പോലെ പപ്പായ (അഥവാ, എന്‍റെ നാട്ടിലെ കറൂത്ത,വള്ളി കറൂത്ത ഗര്‍ഭം കലക്കി ഗുണ്ടുകള്‍ )തുടങ്ങിയ സംഗതി കൊണ്ട് കാര്യങ്ങള്‍ സോള്‍വ്‌ ആകില്ല എന്നു മലബാറിലെ കുനിഞ്ഞു നിന്നാല്‍ ആസനം കാണുന്ന കാല്‍സ്രായി അണിയുന്ന യുവ കേസരികള്‍ക്ക് അറിയാം ..............
അപ്പോഴാണ്‌ നൂതന കാലഘട്ടത്തിലെ ന്യൂ നന്മാര്‍ ഈ തക്കിട തരികട നമ്പര്‍ കണ്ടുപിടിച്ചത് .
ഈ 'ഹറാം പെറപ്പുകള്‍' ഇതിനു കൂട്ട് പിടിച്ചതോ? സംശുദ്ധമായ മാപ്പിള പ്പാട്ടിന്‍റെ മൊഞ്ചള്ള പേര്. മാപ്പിള പാട്ടിന്‍റെ ഏഴ് അയലത്ത് വെക്കാന്‍ കൊള്ളാത്ത മണ കുണാഞ്ഞ ഈണത്തിലും ഭാവത്തിലും ആടിപ്പാടി മരം ചുറ്റുന്നത് കണ്ടാല്‍,,,,,,,,,,,,,,,,,,!!! ഹോ...!!!!
നത്തോലിയും പോത്തുകളും ചത്തു കിടന്നാല്‍ പോലും എണീറ്റു നൂറേ നൂറില്‍ ഓടും !!!!!!!
മാപ്പിള ആല്‍ബം എന്ന പേരില്‍ ഈ 'കൂതറകള്‍ കാറുന്ന' ഈ സംഭവം പടച്ചുണ്ടാക്കുക എന്നുള്ളത്, ഒരു മല്ല് കെട്ടുള്ള സംഗതി അല്ല . ഒരു വീഡിയോ ക്യാമറയും ഒരു ചീര്‍പ്പും കണ്ണാടിയും , കുറച്ചു പൂള (കപ്പ ) പൊടിയും , മൈത പൊടിയും ഉണ്ടായാല്‍ മതി, 'സംഗതി' ഇല്ലങ്കിലും സംഗതി കുശാല്‍

പിന്നേ വേണ്ടത് ഈ 'തോന്ന്യാസത്തിനു' ഒരു പേര് ആണ് .
അതിനു പെറാനും പെറ്റു പോറ്റാനും യോഗ്യത ഉള്ള മുപ്പത്തി മുക്കോടി ദേവതാ അവതാരത്തില്‍ ഏതെങ്കിലുമൊരു മൊഞ്ചത്തിയുടെ പേരും കണ്ടത്തിയാല്‍..!! പിന്നേ പാടത്തോ, പറമ്പിലോ ഒക്കെ ആയിട്ട്‌ 'മൂടും മുലയും' ഉള്ള പെണ്ണും 'മീശയും നാണവും മാനവും' ഇല്ലാത്ത ആണും കൂടി കെട്ടിപ്പിടിച്ചു ഉമ്മ വെച്ച് കൌമാരത്തിന്‍റെ സുകുമാര കാമ കല കലസം മാത്രം ഇട്ടു ആടി തീര്‍ക്കുന്നത് കാണുമ്പോള്‍ കാരണം ഉണ്ടാക്കി തല്ലാന്‍ തോന്നും ഈ ഹമുക്കീങ്ങളെ ......!!!!!!

ഇനി ഇതു എഴുതിയത് കൊണ്ട് തലയില്ലാത്ത എന്‍റെ 'തല കൊയ്യാന്‍ കൊട്ടേഷന്‍ കൊടുത്ത് കാശു കളയണ്ട എനിക്ക് തലയും വാലും തലച്ചോറും ഇല്ല.

ഇതു പറഞ്ഞില്ലങ്കില്‍ 'ആല്‍ബം ഫാന്‍ അസോസിയേഷന്‍' അയ്യോപാവത്തിന്‍റെ തലകൊയ്യാന്‍ 'സൂപ്പര്‍ സ്റ്റാര്‍ സ്റ്റൈലില്‍' എത്തുമെന്ന് എനിക്കുറപ്പുള്ളത് കൊണ്ടും, ദൈവത്തെ ആരാധിക്കാതെ സൂപ്പര്‍ സ്റ്റാറിനെ ആരാധിക്കുന്ന ഇട്ടി കണ്ടപ്പന്മാരുടെയ് നാടാണിതെന്നും പാവത്തിന് നല്ല ബോദ്ധ്യമുണ്ട്. ഇങ്ങക്കറിയോ ചെങ്ങായിമാരെ... ഞമ്മള് ആരാണെന്..? ഞമ്മള് കൊമ്പന് മൂസയാ...!!!

ഇന്നാ പിന്നെ ഞമ്മക്കൊരു പാട്ടും കൂടിയങ്ങട്ട് പാടാം എന്തേയ്‌..?
~~~~~~~~~````````~~~~~~~
സില്‍സിലാഹെ സില്‍സിലാഹെ
സില്‍സിലാഹെ സില്‍സിലാ.....
രണ്ടിന് പോണം സില്‍സിലാ
വെള്ളം മുക്കെടി സില്‍സിലാ
വെക്കം മുക്കെടി സില്‍സിലാ
സില്‍സിലാഹെ സില്‍സിലാഹെ
സില്‍സിലാഹെ സില്‍സിലാ.....
~~~~~~~~~````````~~~~~~~


Author

ayyopavam

എനിക്ക് വിദ്യ അഭ്യാസം ഇല്ല എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ് വാഴയില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന് പറയുന്ന പോലെ ആണ് എന്റെ ബ്ലോഗ്‌ അത് കൊണ്ട് നിങ്ങള്‍ സഹിക്കുക സഹന ഹൃദയരേ കയറി ബായിചോളിം അയിപ്രായം എയുതിക്കൊളിം അപ്പോള്‍ ഞമ്മക്ക് ബീണ്ടും ബോറടിപ്പിക്കാന്‍ ഒരു ഇന്ട്രെസ്റ്റ് ഇണ്ടാകും Spread the Love Black_Twitter_Bird

Follow Me on facebook!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
facebook അംഗത്വം ഉള്ളവര്‍ക്ക് "Add a comment" ക്ലിക്ക് ചെയ്തു അഭിപ്രായം രേഖപ്പെടുത്താം ... താഴെ