• ആമുഖം

    ബ്ലോഗ്ഗെര്മാര്‍ക്ക് എല്ലാ വിധ വേര്‍തിരിവുകള്‍ക്കും അപ്പുറം മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നു എന്ന ഒരു പൊതു കാര്യം മുന്‍ നിര്‍ത്തി അല്‍പ സമയം സൗഹൃദം പങ്കിടുവാനും ,പരിചയപ്പ്പെടുവാനും , ബ്ലോഗുകള്‍ പരിചയപ്പെടുതുവാനും, ബ്ലോഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വേണ്ടി രൂപീകരിക്കപ്പെട്ട ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണ് മലയാളം ബ്ലോഗേര്‍സ് എന്ന ഗ്രൂപ്‌ ..

  • മലയാളം ബ്ലോഗേര്‍സ് -നിയമാവലി

    2) എല്ലാ വ്യത്യാസങ്ങള്‍ക്കും അപ്പുറം സാധ്യമാകുന്ന മേഖലകളിലെല്ലാം മലയാളി ബ്ലോഗര്‍മാര്‍ക്ക് ഒരുമിച്ചു സൗഹൃദം പങ്കിടാന്‍ വേദിയൊരുക്കുക ,പുതിയ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുക, എന്നിവയൊക്കെയാണ് ഈ ഗ്രൂപ്പിന്‍റെ ലക്ഷ്യം.

  • മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ

    മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ അംഗങ്ങളുടെ ബ്ലോഗില്‍ നല്‍കുവാന്‍ ഇവിടെ നല്‍കിയിട്ടുള്ള കോഡ് തങ്ങളുടെ ബ്ലോഗിന്റെ സൈഡില്‍ ഒരു HTML/javascript Gadget ഉപയോഗിച്ച് നല്‍കാം

  • ബ്ലോഗേഴ്സ് ചാറ്റ്

    ' മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് '- ഇലെ ' ബ്ലോഗേഴ്സ് ചാറ്റ് ' എന്ന പ്രോഗ്രാമ്മില്‍ ഇത് വരെ നടന്ന ചാറ്റുകള്‍ ഒരുമിച്ചു ഇവിടെ വായിക്കാം ..

  • അംഗങ്ങളുടെ ബ്ലോഗുകള്‍

    മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളുടെ ബ്ലോഗുകളാണ് ഇവിടെ നല്‍കിയിട്ടുള്ളത് ... വിവിധ ഇനങ്ങളിലായി നല്‍കിയിട്ടുള്ള ഈ ബ്ലോഗുകള്‍

വലിച്ചോ വലിച്ചോ പക്ഷേ വലിപ്പിക്കരുത്!



നിങ്ങളെ ഒരാള്‍ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നു, സസ്യഭുക്കായ നിങ്ങളെ ചിക്കെന്‍ ബിരിയാണി കഴിക്കാന്‍ ആണ്  വിളിക്കുന്നത്..അപ്പൊ എന്ത് പറയും,സ്വാഭാവികമായും വേണ്ട എന്നെ പറയൂ, പക്ഷേ അയാള് നിങ്ങളുടെ വായിലേക്ക് ബലമായി ചിക്കെന്‍ ബിരിയാണി ഇട്ട്‌ നിങ്ങളെ അത് തീറ്റിച്ചു എന്ന് വെക്കുക,എന്ത് ചെയ്യും? എത്ര ദുര്‍ബലന്‍ ആണേലും അത് ചെയ്തവന്റെ ചെപ്പ നോക്കി ഒന്ന് പൂശാതിരിക്കില്ല അല്ലേ..
അപ്പോള്‍ എന്താ സുഹൃത്തേ നിങ്ങള്‍ പൊതുസ്ഥലത്ത് പുകവലിക്കുന്ന ഒരാളെ വെറുതെ വിടുന്നത്? ഒരു ചെറു വാക്ക് പോലും പറയാത്തത്.. ഒരു സസ്യ ഭുക്കായ നിങ്ങള്‍ ചിക്കെന്‍ ബിരിയാണി കഴിച്ചു എന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ല,പക്ഷേ എന്നിട്ടും നിങ്ങള്‍ പ്രതികരിച്ചു! അപ്പോള്‍ പുകവലിക്കാത്ത നിങ്ങളെ ഒരു പുകവലിക്കാരന്‍ പുക'തീറ്റി'ച്ചു ആയുസ്സിനെയും ആരോഗ്യത്തെയും നശിപ്പിക്കുന്നത് അറിയുന്നില്ലെന്നാണോ?അതോ അറിയാത്തതായി നടിക്കുന്നതോ?പ്രതികരിക്കൂ!!!
ഈ പോസ്റ്റ്‌ പുകവലിക്കുന്നവരെ ഉദ്ധരിച്ചു അവരുടെ ശീലം ഇല്ലാതാക്കാനോന്നുമല്ല,അങ്ങനെ ആരും കരുതുവേം വേണ്ട, നിങ്ങള്‍ വലിച്ചോ പക്ഷേ ആ പുക പടര്‍ന്നു ചെല്ലാന്‍ ചാന്‍സ് ഉള്ള ഒരു സ്ഥലത്തും ഒരു മനുഷ്യകുഞ്ഞും ഇല്ലെന്നു ഉറപ്പാക്കിയതിനു ശേഷം!!. നിങ്ങളുടെ ഉച്ചിഷ്ടം ഭക്ഷിക്കാന്‍ ഉള്ളവരല്ല ഞങ്ങള്‍!


വലിക്കാരെ, നിങ്ങള്‍ നശിക്കാനായി ഇറങ്ങി തിരിച്ച കുറെ ജന്മങ്ങള്‍ ആണ്!..ആ നിങ്ങള്‍  കാരണം പാസ്സിവ് സ്മോക്കിംഗ് എന്നതിന് അടിമപ്പെടുന്നവര്‍ വേറെ കുറെ പാവങ്ങള്‍കൂടി ആണെന്ന് എന്തേ ഓര്‍ക്കുന്നില്ല?! പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ അതില്‍  നിന്നു വിലക്കുക, ധൈര്യമായി പറയണം ഇവിടെ നിന്നു പുകവലിക്കാന്‍ പാടില്ല! അവരത് അനുസരിച്ചില്ലെങ്കില്‍ പോലീസില്‍ അറിയിക്കുക,ശുദ്ധ വായു നിങ്ങളുടെ അവകാശം ആണ്!.. പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ സാമൂഹ്യ ദ്രോഹികള്‍ ആണ്! പാസ്സിവ് സ്മോക്കിങ്ങ്നു ഇരയാകുന്ന ഒരു ഭൂരിപക്ഷം പുകവലിക്കാരുടെ ഭാര്യയും മക്കളും ആണ്,ആ അത് വിട് അയാളുടെ ഭാര്യ!! അയാളുടെ മക്കള്‍!!.... വലിക്കാരാ വലിക്കാരാ  നിനക്ക് പുക വലിക്കാന്‍ അവകാശം ഉള്ള പോലെ എനിക്ക് ശുദ്ധ വായു ശ്വസിക്കാന്‍ ഉള്ള അവകാശോം ഉണ്ട്, അത് മറക്കണ്ടാ!

പാസ്സിവ് സ്മോകിംഗ് കാരണം മരിക്കുന്നവരുടെ കണക്കു വിവരങ്ങള്‍ ചുവടെ!

 ഈ വീഡിയോ കാണുക!
ഇതെനിക്കേറ്റവും ഇഷ്ടായ ആഡ് ആണ്!


[NB:ആദ്യം പറയും വലിക്കരുത് എന്ന്,പിന്നെ പറയും വലിപ്പിക്കരുത് എന്ന്, പിന്നെ ഒന്നും പറയില്ല അല്പം പട്ടിക്കാട്ടം സങ്കടിപ്പിച്ചു അവന്റെ ഒക്കെ അണ്ണാക്കില്‍ ഇടും! #ലേബല്‍:ഭയങ്കരമായ രോഷം!]
http://loverofevening.blogspot.com/2011/01/blog-post_16.html



Author

കണ്ണൻ | kannan

അരുണ്‍കുമാര്‍ പ്രഭാകരന്‍ പിള്ള എന്ന കണ്ണന്‍, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്.
ഇടം കയ്യ് ബ്ലോഗ്‌ എഴുതുമ്പോള്‍ വലം കയ്യ് കോഡ് എഴുതും! ഇടം കയ്യ് ചെയ്യുന്നത് വലം കയ്യ് അറിയില്ലാ
NB:"കണ്ണാ എന്ന് വിളിച്ചു കേള്‍ക്കാനാണ്‌ കൂടുതല്‍ ഇഷ്ടം.." Spread the Love


2 comments:

വളരെ സന്തോഷം ഉണ്ടാക്കിയ ബ്ലോഗ്‌ പോസ്റ്റ്‌ ..എല്ലാവരും വായിക്കണം ..മറ്റുള്ളവരെ നിര്‍ബന്ധമായും വായിപ്പിക്കണം ..പറ്റിയാല്‍ അവാര്‍ഡ്‌ കിട്ടിയ ഒരു വീഡിയോ ഉണ്ട് ഇതില്‍ അത് കാണിച്ചു കൊടുക്കുക ...

കണ്ണാ , വലിയ്ക്കുന്നവർക്കല്ലേ വലിയുടെ സുഖം അറിയൂ. വലിയ്ക്കുന്നവർ അൽപ്പം മാറി നിന്നു വലിച്ചാലും ഈ വലി നന്നല്ല എന്നേ എനിയ്ക്കു പറയാനുള്ളു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
facebook അംഗത്വം ഉള്ളവര്‍ക്ക് "Add a comment" ക്ലിക്ക് ചെയ്തു അഭിപ്രായം രേഖപ്പെടുത്താം ... താഴെ