പരിഭവങ്ങളില്ലാതെ
വാനോളം മുട്ടുന്ന
വര്‍ണിത വരികളാല്‍
വിസ്മയമുയര്‍ത്തിയ
കവ്യശില്പികളാം
ഭാവനാ മന്ത്രങ്ങളേ
പ്രണയിക്കുന്നു ഞാന്‍
കവിതയെ
കാമിനിയപ്പോലെ
മനസ്സിലേക്ക് തൊടുത്തുവിട്ട
മലരമ്പുകളെന്നവണ്ണം
ചിറകില്ലാ സ്വപ്നങ്ങളെ
കവിഭാവനയില്‍
ചിറകിട്ട് പറകുന്ന
ഭാവനാ കാവ്യത്തോടാണെന്‍റെ
അടങ്ങനാവാത്ത പ്രണയം
സംസ്കാര ഗോപുരങ്ങളില്‍
സമര വരികളാല്‍
സന്ദേശം വിതറിയ
ശില്പി കവികള്‍ നിങ്ങള്‍
ഇരുളിന്‍ നിദ്രയില്‍
പ്രഭ ചൊരിഞ്ഞ കവ്യമേ
ചലിക്കട്ടെ വിരലുകള്‍
നിറയട്ടെ തൂലികകള്‍
പരക്കട്ടെ വാനോളം
ചിറകിട്ട
കവിതകളോടാണേന്‍റെ
1 comments:
ഒടുക്കത്തെ പ്രണയo!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ