അഹങ്കാരത്തിന്റെ ഉത്തുങ്ക ശൃംഗങ്ങളില്‍ പത്രക്കാരന്‍ സഹബ്ലോഗ്ഗെര്‍മര്‍ക്കൊപ്പം എത്തി.
ബ്ലോഗ്ഗെര്‍ക്കും വിശക്കുമല്ലോ? അങ്ങനെ ആര്‍കെ തിരൂരിന്റെ പോസ്റ്റില്‍ പറഞ്ഞിരുന്ന ഹോട്ടലില്‍ കേറി പുട്ടും ഗ്രീന്‍പീസും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞു കൌണ്ടറില്‍ പൈസ കൊടുക്കുമ്പോള്‍ ഹോട്ടലുകാരനോട് തുഞ്ചന്‍ പറമ്പിലെക്കുള്ള വഴി ചോദിച്ചു.
അത് കേട്ടിട്ടാകണം അടുത്ത സീറ്റില്‍ ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന ഒരു ബസ് ഡ്രൈവര്‍ കൂട്ടുകാരനോട് ഒരു ചോദ്യം. "തുഞ്ചന്‍ പറമ്പില്‍ എന്തോ പരിപാടി ഉണ്ടല്ലോ?" കൂട്ടുകാരന്‍: "ആര്‍ക്കറിയാം? കമ്പ്യൂട്ടര്‍ന്റെ ആള്‍ക്കാരുടെ എന്തോ കുന്ത്രാണ്ടം ആണ്."
ബൂലോകത്തിന്റെ ഇട്ടാ വട്ടത്തു നടക്കുന്ന സംഭവങ്ങളെ ഭൂലോക സംഭവമാക്കി അഹങ്കരിക്കുന്ന ഏതെങ്കിലും ബ്ലോഗ്ഗര്‍ ഉണ്ടെങ്കില്‍ പറഞ്ഞോട്ടെ, ബൂലോകത്തെ മഹാസംഭവങ്ങള്‍ ഒന്നും ഭൂലോകതുള്ളവര്‍ അറിയുന്നു പോലുമില്ല!!!!! അത് കൊണ്ട് ഭൂലോക സാഹിത്യകാരന്മാര്‍ ആയെന്നു കരുതിയിരിക്കുന്ന ബ്ലോഗ് സുഹൃത്തുക്കളെ ഓര്‍ക്കുക "കാക്ക കുളിച്ചാല്‍ കൊക്കാകില്ല"
ഇവിടെ ഇപ്പൊ ചമ്മിയത് ഞാന്‍ മാത്രമാണല്ലോ? ഈ സംസാരം കേള്‍ക്കാതെ ചരിത്ര സൃഷ്ടിക്കു ഒരുങ്ങുന്ന എന്റെ സഹബ്ലോഗ്ഗര്‍മാരെ തേടി ഞാന്‍ അങ്ങനെ ഒടുവില്‍ തുഞ്ചന്‍ പറമ്പിലെത്തി.
പരിചിതമുഖമായി ആകെ ഉള്ള ജാബിര്‍ മലബാറി നിറഞ്ഞ ചിരിയോടെ വരവേറ്റു. പേരും വിലാസവും ബ്ലോഗ് അഡ്രസ്സും ഒക്കെ എഴുതിക്കൊടുത്തു രെജിസ്ട്രേഷന്‍ ചെയ്തപ്പോ ഉണ്ടായ സന്തോഷം 250 രൂപ എണ്ണിക്കൊടുതപ്പോള്‍ പോയി. വിഷു കൈനീട്ടം ഗോവിന്ദ!!!
വിശ്വമാനവികം സജിം മാഷായിരുന്നു ഞാന്‍ നോക്കിയിരുന്ന ഒരാള്‍ . പരിചയപ്പെടല്‍ കഴിഞ്ഞു പുറത്തിറങ്ങിയ ഉടന്‍ പുള്ളിയെ പോയി കണ്ടു, "ഓ ഞാന്‍ കരുതി പത്രക്കാരന്‍ കുറച്ചു കൂടി പ്രായമുള്ള ഒരാളാണെന്ന്. നീ ഇത്ര ചെറുതാണോ?" എന്നതായിരുന്നു ആദ്യ പ്രതികരണം. അതെനിക് നന്നായങ്ങ് ബോധിച്ചു. ആ സമയം അത് വഴി പോയ ഡോക്ടര്‍ ആര്‍കെ തിരൂര്‍നെ തടഞ്ഞു നിര്‍ത്തി പരിചയപെടുത്തി തന്നു കൊണ്ട് അവിടെ ഒരു അവൈലബിള്‍ പിബി തന്നെ കൂടി. മുന്‍ എസ്എഫ്ഐ ക്കാര്‍ ആയ അവര്‍ക്കൊപ്പം പൊതു രാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പിനേയും കുറിച്ച് വിശദമായി സംസാരിച്ചു.
പപ്പേട്ടന്റെ ക്ലാരയെ മനസ്സില്‍ കൊണ്ട് നടക്കുന്ന മഹേഷ് വിജയനെ കണ്ടെത്തി. രണ്ടു പോസ്റ്റുകളോടെ ഇനി പെണ്ണ് കിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ മഹേഷേട്ടന് എന്റെ ആദരാഞ്ജലികള്‍..
പരിചയപ്പെടുത്തലുകള്‍ കഴിഞ്ഞതോടെ പലരും ഹാളിനു പുറത്തു ചാടിയിരുന്നു. പുറത്തെ വരാന്തയും അടുത്തുള്ള മരതണലുകളും പരിചയപ്പെടലുകാരെ കൊണ്ടും വിശേഷം പറച്ചില്കാരെ കൊണ്ടും നിറഞ്ഞു. അകത്തൊരു മീറ്റും പുറത്ത് അതിനേക്കാള്‍ വലിയ മീറ്റും എന്ന അവസ്ഥ അവിടെ തുടങ്ങി. സങ്കാടകര്‍ അറിഞ്ഞോ അറിയാതെയോ ഈ മീറ്റിന്റെ ഏറ്റവും വലിയ വിജയവും പരാജയവും അതായിരുന്നു. ബൂലോകത്ത് സകലമാന വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന, തല്ലു കൂടുന്ന, കൂട്ട് കൂടുന്ന, ബ്ലോഗ്ഗര്‍മാര്‍ക്ക് ഭൂലോകത്തും അതിനുള്ള അവസരം ഒരുക്കി കൊടുക്കാന്‍ നമുക്ക് സാധിക്കാതെ പോയി. നൂറില്‍ പരം ബ്ലോഗ്ഗെര്മാര്‍ ചെറു കൂട്ടങ്ങളായി മാറി വിശേഷങ്ങള്‍ പങ്കു വച്ചതല്ലാതെ ഒന്നിച്ചൊരു പ്ലാറ്റ്ഫോം ഉണ്ടാക്കി ഏതെങ്കിലും ഒരു വിഷയത്തിലോ അല്ലെങ്കില്‍ പൊതുവായ കാര്യങ്ങളിലോ തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കു വച്ചിരുന്നു എങ്കില്‍ അത് എത്ര നന്നായേനെ? എന്നാല്‍ അതിനു പകരം പുത്തന്‍ ബ്ലോഗ്ഗെര്മാരെ ആകര്‍ഷിക്കാനായി ഉള്ള പരിപാടികള്‍ക്കാണ് നമ്മള്‍ മുന്‍തൂക്കം നല്‍കിയത്. ബ്ലോഗേഴ്സ് മീറ്റ് എന്നതിനപ്പുറം ബ്ലോഗ് ശില്പശാല എന്നാ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. നിലവിലുള്ള ബ്ലോഗ്ഗെര്മാരെ സംബന്ധിച്ചിടത്തോളം ഉച്ചക്ക് ശേഷമുള്ള സെഷനുകള്‍ താല്പര്യം ഉളവാക്കിയില്ല. അതെന്തായാലും നന്നായി. പരസ്പരം പരിചയപ്പെടാനും സംസാരിക്കാനും നല്ല അവസരമായി. ബ്ലോഗ്ഗിഗിനെ പറ്റി അറിയാന്‍ എത്തിയ സുഹൃത്തുക്കള്‍ക്കും നന്ദി പറയാതെ വയ്യ.
അതി ഗംഭീരമായി ഈ മീറ്റ് സംഘടിപ്പിച്ച സംഘാടകര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അതുപോലെ മീറ്റില്‍ പങ്കെടുത്തു അതിനെ ജനങ്ങളില്‍ എത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി.
മീറ്റ് കഴിഞ്ഞിട്ട് ദിവസം നാലായി എങ്കിലും പൊതുവേ ഉള്ള മടിയും നെറ്റ് രണ്ടു ദിവസം പണി മുടക്കിയതും കൊണ്ടാണ് പോസ്റ്റ് ഇത്ര വൈകിയത്. പിന്നെ മീറ്റിനു വന്ന ഏതാണ്ട് എല്ലാരും പോസ്റ്റ് ഇട്ട സ്ഥിധിക്ക് ഞാനും ഇടാതെ വയ്യ എന്നത് കൊണ്ട് ഇട്ടതാണ്.
ലാസ്റ്റ് എഡിഷന്‍: സുവനീര് വേണമെന്ന് പറഞ്ഞപ്പോ പോന്മാളക്കാരന്‍ ശുഷ്കാന്തിയോടെ പൈസ വാങ്ങി പെട്ടിയിലാക്കി. പിന്നെ മുഖത്ത് പോലും നോക്കാതെ ഒരു വെള്ള പേപ്പര്‍ തന്നിട്ട് പേരും വിലാസവും എഴുതാന്‍ പറഞ്ഞു. സുവനീര് വരുവാ ?
http://pathrakkaaran.blogspot.com/2011/04/blog-post_22.html
3 comments:
അദ്ധേഹത്തിന്റെ ബ്ലോഗ് ചില അറബ് രാഷ്ട്രങ്ങളില്‍ നിരോധിച്ചിരിക്കുന്നു എന്നറിഞ്ഞതോടെ എനിക്ക് പ്രവാസി മലയാളികളോട് തോന്നിയത് (എത് അറബ് രാഷ്ട്രത്തിലാ?)
aashamsakal.................
ennem kuttuo ee blog kudumbathil?
http://itsraininginmyheart-sangeetha.blogspot.in/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ