എല്ലാം സ്വന്തമാക്കണമെന്നാഗ്രഹമായിരുന്നു അയാള്‍ക്ക്. ചെറുപ്പം തൊട്ടേ അധ്വാനത്തിന്റെ ശീലങ്ങളെ അതിനു വേണ്ടി പാകപ്പെടുത്തി. പറമ്പും കാടും എല്ലാം വാങ്ങി കൂട്ടി.
ചുട്ടുപൊള്ളുന്ന ചൂടില്‍ ഒലിച്ചിറങ്ങുന്ന വിയര്പ്പുകണങ്ങളെ നീറ്റല്‍ അനുഭവിക്കുന്ന ഇരു കൈകളില്‍ പുരട്ടി ആശ്വാസം കൊണ്ടു.
വെച്ച് പിടിപ്പിച്ച തേക്കിന്‍ തൈകള്‍ വളര്‍ന്നു നില്‍ക്കുന്നത് അന്ന് രാത്രി അയാല്‍ സ്വപ്നം കണ്ടു.
കൂരിരുട്ടായി പടര്‍ന്ന കാര്‍മേഘള്‍ക്കൊപ്പം വന്ന മിന്നല്‍പിണരുകള്‍ വെളിച്ചമായി കണ്ടു മഴ വെള്ളത്തെ തന്റെ വിശാലമായ വയലിലേക്ക് തിരിച്ചു വിട്ടു. കൊയ്തെടുത്ത വിളവില്‍ ലാഭം വന്നു മറിയുന്നത് അന്ന് രാത്രി അയാള്‍ സ്വപ്നം കണ്ടു.
ഒരു വൈകുന്നേരം വീടിനു ചുറ്റുപാടും വാങ്ങികൂട്ടിയ സ്ഥലത്തേക്ക് നോക്കി അയാള്‍ മക്കളോട് പറഞ്ഞു: എല്ലാം നിങ്ങള്‍ക്കുള്ളതാണ്.നിങ്ങള്‍ക്ക് മാത്രം!!.
മക്കളുടെ മനസ്സ് നിറയുന്നത് കണ്ടു അയാള്‍ ആശ്വസിച്ചു. എന്‍റെ അദ്ധ്വാനനം വെറുതെയായില്ല.
മറ്റൊരു ദിവസം മക്കളെ വിളിച്ചു വരുത്തി തന്റെ ഒരു ആഗ്രഹം അയാള്‍ പങ്കു വെച്ചു.
"എന്റെ കണണടയുന്നതിനു മുമ്പ് ഇതെല്ലാം നിങ്ങള്ക്ക് ഓഹരി വെക്കണം, എന്‍റെ കാല ശേഷം നിങ്ങള്‍ അതിനു വേണ്ടി കലഹിക്കുന്നത് എനിക്കിഷ്ടമില്ല."
മക്കളുടെ മനസ്സ് വീണ്ടും സന്തോഷം കൊണ്ടു അയാള്‍ വീര്‍പ്പുമിട്ടിച്ചു.
നാട്ടിലെ കാരണവന്മാരോട് അയാള്‍ സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ അത് പറഞ്ഞു , ക്ഷണിച്ചു. മക്കള്‍ വില്ലേജ് ഓഫീസിലെ ജോലിക്കാരെയും.
അങ്ങിനെ ആ ദിവസം വന്നെത്തി.
വിശാലമായ ആ പറമ്പും നെല്‍പാടങ്ങളും അളന്നു മുറിക്കാന്‍ തുടങ്ങി.
തേക്കിന്‍ മരങ്ങള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന കുന്നിന്‍ ചെരുവില്‍ ഒറ്റയ്ക്കിരുന്നു മക്കളുടെ സന്തോഷം കണ്ടു സായൂജ്യമടയാന്‍ അയാള്‍ ഒഴിഞ്ഞ പാറ കെട്ടുകളിലേക്ക് കയറാന്‍ ശ്രമിച്ചു.
അപ്പോള്‍ എല്ലാ അധികാരത്തോടെയും അഹങ്കാരത്തോടെയും മൂത്ത മകന്‍ പറഞ്ഞു : എവിടേയ്ക്കാ ഇനി അങ്ങോട്ട് ... മന്ഷ്യര്‍ക്ക് ഒരോ പണിയുണ്ടാക്കാന്‍.... !! വീട്ടില്‍ പോയി ഒരു ഭാഗത്ത് ഇരുന്നൂടെ ..!!
തല പാറകെട്ടില്‍ ഇടിച്ച പോലെ അയാള്‍ക്ക് തോന്നി , അല്ല, ഭൂമി കുലുങ്ങുന്ന പോലെയോ ഇല്ല. എല്ലാം തോന്നലുകള്‍ അയാള്‍ ആശ്വസിച്ചു. പക്ഷെ ,
വീണ്ടും അനുസരിച്ച് ശീലിച്ച മക്കള്‍ ആജ്ഞാപിച്ചു നിര്‍ത്തുമ്പോള്‍ അയാള്‍ പരിസരം മനസ്സിലാക്കി ഇറങ്ങി നടന്നു. മുമ്പില്‍ കണ്ട വിജനമായ പെരുവഴിയിലേക്ക് .... !!!
http://ishaqkunnakkavu.blogspot.com/2011/05/blog-post.html
Author
ഇസ്ഹാഖ് കുന്നക്കാവ്
കലാലയ ജീവിതത്തില്‍ ഏറെ പറയാന്‍ കൊതിച്ചു. കുറച്ചൊക്കെ പറഞ്ഞുതീര്‍ത്തു... കുത്തിക്കുറിച്ചു... പക്ഷേ, കുറെ ബാക്കിയുണ്ട്. നര്‍മ്മങ്ങളെക്കാളേറെ മര്‍മ്മം.. മര്മ്മങ്ങളേറെ ധര്‍മ്മവും. ഒരിക്കലും കൊതിക്കാത്ത പ്രവാസജീവിതം കൂട്ടായ് തീര്‍ന്നപ്പോള്‍ എല്ലാത്തിനോടും വെറുപ്പായി.. മടുപ്പായി.. സുഹൃത്തായി തീര്‍ന്നിരുന്ന പേനയും കടലാസും പലപ്പോഴും വെറുപ്പോടെ എന്നെ നോക്കി..!! കീബോര്‍ഡ് എന്നെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു..??
തുടര്‍ന്ന് വായിക്കൂ Follow Me on facebook!
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ